ചേമ്പ് വിളവെടുപ്പ് തുടങ്ങി .കഴിഞ്ഞ ആഴ്ച വരെ 70- 80 രൂപാ വില വന്ന ചേമ്പ് ഇന്ന് കിലോയ്ക്ക് അമ്പതു രൂപാ മാത്രമായി .കോന്നി യിലെ കച്ചവട സ്ഥാപനങ്ങളില്‍ ചേമ്പിന് ഇന്ന് ആവശ്യക്കാര്‍ കൂടി .പച്ചക്കറി കടകളില്‍ ചേമ്പ് തേടി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തി .മലയോര മേഖലയില്‍ ചേമ്പ് വിളവെടുപ്പ് തുടങ്ങി .മികച്ച വിളതന്നെ ഇക്കുറി കര്‍ഷകര്‍ക്ക് ലഭിച്ചു .മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ഇതിലും വില കുറവാണ് .ഒരു മൂട്ടില്‍ നിന്നും ഇരുപതു കിലോ ചേമ്പ് ആദായം ലഭിച്ച കര്‍ഷകര്‍ ആഹ്ലാദത്തിലാണ് .കര്‍ഷകരില്‍ നിന്നും നേരിട്ട് 35 രൂപയ്ക്ക് ഇന്ന് ചേമ്പ് ലഭിച്ചു.ചേമ്പ് പുഴുങ്ങി തിന്നുവാന്‍ ആണ് ആളുകള്‍ കൂടുതലും വാങ്ങിയത് .അവിയലിലെ പ്രധാന ഘടകമാണ് ഇത് .ചേമ്പ് തോരനും ,മെഴുക്കും ,കേരളത്തിലെ വിഭവമാണ് .കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ്,പൊടിച്ചേമ്പ്,പാൽ ചേമ്പ്,വാഴ ചേമ്പ്,മുട്ട ചേമ്പ് എന്നിങ്ങനെ അനേകം ചേമ്പുകൾ കൃഷിചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു.കണ്ണന്‍ ചേമ്പ് ആണ് കോന്നി യിലെ കൃഷി .കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ ആദായം ലഭിച്ചതോടെ വരും വര്‍ഷങ്ങളില്‍ ചേമ്പ് കൃഷിക്കുള്ള ഒരുക്കവും തുടങ്ങി