ദക്ഷിണമേഖല സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

പതിനാലാമത് ദക്ഷിണമേഖലാ സീനിയര്‍ സൗത്ത് സോണ്‍ പുരുഷ-വനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി മാത്യു ടി തോമസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ കായിക താരങ്ങളും തങ്ങളുടെ കഴിവ് പൂര്‍ണതോതില്‍ പുറത്തെടുക്കുവാന്‍ പത്തനംതിട്ടയുടെ വേദിക്ക് സാധിക്കട്ടെയെന്ന് മന്ത്രി കായിക താരങ്ങള്‍ക്ക് ആശംനേര്‍ന്നു. അടൂര്‍ പ്രകാശ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, കാതോലിക്കേറ്റ് കോളേജ് മൈതാനം എന്നിവിടങ്ങളില്‍ 7, 8 തീയതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ മാറ്റുരക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ദര്‍മ വി.ചോദങ്കര്‍, സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി.സ്പര്‍ജന്‍കുമാര്‍, സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സി ഇ ഒ ഡോ.പ്രവീണ്‍ അനോകര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, സ്‌പോര്‍ട് കൗണ്‍സില്‍ അംഗം പുല്ലുവിള സ്റ്റാന്‍ലി, അസോസിയേഷന്‍ അംഗം രാസു പൗന്‍ഗാവനം, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ മാത്യു പി ജോസഫ്, യോഗ അസോസിയേഷന്‍ രക്ഷാധികാരി കെ പി ഉദയഭാനു തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ അനില്‍കുമാര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ഡോ ശോശാമ്മ ജോണ്‍ നന്ദിയും പറഞ്ഞു.
കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, പുതുച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറോളം കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു