Trending Now

റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ കുത്തി വെയ്പ്പ് തുടങ്ങി

അഞ്ചാംപനി (മീസിസില്‍സ്), റൂബെല്ല (ജന്‍മന്‍ മീസില്‍സ്) രോഗങ്ങള്‍ 2020 ഓടെ രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ചു.75 ലക്ഷത്തോളം കുട്ടികൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പ് ആണ് നടക്കുന്നത് .

റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ കുത്തി വെയ്പ്പ്
നവംബര്‍ 15 വരെ നല്‍കാം .അംഗ ന്‍ വാടികള്‍,സ്കൂള്‍ ,സര്‍ക്കാര്‍ ആശുപത്രി എന്നിവടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍എത്തിയാണ് കുത്തിവെയ്പ്പ് നടത്തുന്നത് .

കുട്ടികളില്‍ കണ്ടുവരുന്ന ‘ചൂടുപനി’ രോഗമാണ് റൂബെല്ല അല്ലെങ്കില്‍ ‘ജര്‍മന്‍ മീസില്‍സ്’. റൂബെല്ല എന്ന വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.മീസിൽസ്, റൂബെല്ല രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒൻപതു മാസം മുതൽ 15 വയസ്സുവരെയുള്ള ആണ് നടക്കുന്നത് .വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന പദ്ധതി നവംബർ 18 വരെ നടക്കും .രണ്ടു രോഗങ്ങൾക്കുമായി ഒരു കുത്തിവയ്പാണു നൽകുന്നത്.
കോന്നി താലൂക് ആശുപത്രിയുടെ കീഴില്‍ ഉള്ള സബ് സെന്റെര്‍ വഴിയും കുത്തിവെയ്പ്പ് നടക്കുന്നു .കോന്നി ആര്‍ വി എച് എസ് സ്കൂളില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.വരും ദിവവസങ്ങളില്‍ മറ്റു സ്കൂളില്‍ കുത്തിവെയ്പ്പ് നടക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!