കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ സംസാരിക്കുന്നു
റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ പറഞ്ഞു ഈ മാസം മൂന്നാം തീയതി മുതല്‍ നവംബര്‍ 15 വരെ കുത്തിവെയ്പ്പ് നല്‍കാം .അംഗ ന്‍ വാടികള്‍,സ്കൂള്‍ ,സര്‍ക്കാര്‍ ആശുപത്രി എന്നിവടങ്ങളില്‍ സൌകര്യം ഉണ്ട് .റൂബെല്ല രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ നടന്നു .അഞ്ചാംപനി (മീസിസില്‍സ്), റൂബെല്ല (ജന്‍മന്‍ മീസില്‍സ്) രോഗങ്ങള്‍ 2020 ഓടെ രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് ആണ് നടക്കുന്നത് .റൂബെല്ല വാക്സിൻ സംബന്ധമായി മാധ്യമത്തിൽ വരുന്ന വാർത്തകൾ അത്യന്തം തെറ്റിധാരണപരവും വാസ്തവ വിരുദ്ധവുമാണ്
കുട്ടികളില്‍ കണ്ടുവരുന്ന ‘ചൂടുപനി’ രോഗമാണ് റൂബെല്ല അല്ലെങ്കില്‍ ‘ജര്‍മന്‍ മീസില്‍സ്’. റൂബെല്ല എന്ന വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.മീസിൽസ്, റൂബെല്ല രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒൻപതു മാസം മുതൽ 15 വയസ്സുവരെയുള്ള 75 ലക്ഷത്തോളം കുട്ടികൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പ് ആണ് നടക്കുന്നത് .വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന പദ്ധതി നവംബർ 18 വരെ നടക്കും .രണ്ടു രോഗങ്ങൾക്കുമായി ഒരു കുത്തിവയ്പാണു നൽകുന്നത്.