കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന മാനിച്ച് 149 ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം ഷാർജ ഭരണാധികാരി ഡോ. ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തീരുമാനിച്ചതിനു പിന്നാലെ കുവൈറ്റിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു കൊണ്ട് കുവൈറ്റ് അമീര്‍ ഉത്തരവ് നല്കി . ഇതില്‍ ഒരാളെ വെറുതെ വിട്ടു .കുവൈറ്റില്‍ ഇന്ത്യാക്കാരുടെ ശിഷ ഇളവു ചെയ്ത വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വിവിധ കുറ്റങ്ങളിൽ 17 ഇന്ത്യക്കാർക്കാണ് കുവൈറ്റിൽ വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ മലയാളികളും ഉണ്ട് .
വിവിധ കുറ്റങ്ങൾക്കു ജയിലിലായിരുന്ന 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും അമീർ ഇളവ് അനുവദിച്ചു. ഇവരിൽ മലയാളികളും ഉണ്ട് . ജയിലിൽനിന്നു വിട്ടയയ്ക്കപ്പെടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ കുവൈറ്റ് ഇന്ത്യൻ എംബസി ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
149 ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം ഷാർജയും തീരുമാനിച്ചിരുന്നു. ഷാർജ ഭരണാധികാരി ഡോ. ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്.