യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തതും ,വര്‍ഷങ്ങളായി കൈവശം ഇരിക്കുന്ന ഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാരിന്റെ ഇഷ്ടത്തിന് അനുസരിച്ച് റദ്ദാക്കിയ കോന്നി തഹസീല്ദാക്ക് എതിരെ കോന്നിയിലെ ജനങ്ങള്‍ ജനകീയ സമരം നടത്തുമെന്ന് മുന്‍ റവ ന്യൂ മന്ത്രിയും കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ് പറഞ്ഞു .നൂറു കണക്കിന് പട്ടയമാണ് വനഭൂമി എന്ന് പറഞ്ഞുകൊണ്ട് തിരിച്ചെടുക്കാന്‍ ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നീക്കം .ഇതിനു കൂട്ട് നിന്ന കോന്നി തഹസീല്‍ദാര്‍ക്ക് എതിരെ നിയമപരമായും രാഷ്ട്രീയ പരമായുള്ള നടപടികള്‍ ഉണ്ടാകും .1977 ന് മുന്‍പ് കുടിയേറി താമസിക്കുന്നവരുടെ നിരന്തര ആവശ്യ പ്രകാരം പട്ടയം നല്‍കിയിരുന്നു .ഈ പട്ടയം തിരിച്ചെടുത്തു കൊണ്ട് വീണ്ടും ഇടതു സര്‍ക്കാര്‍ പട്ടയം വിതരണം ചെയ്തു കൊണ്ട് അവരുടെ നേട്ടമായി ചിത്രീകരിക്കുവാന്‍ ഉള്ളതിന്റെ ഭാഗമായാണ് ഇപ്പോള്‍ പട്ടയം റദ്ദാക്കിയത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശ്മശാനം, വീട്, ആരാധനാലയം ഇവയെല്ലാം നിര്‍മ്മിച്ചിട്ടുള്ള ഭൂമി എങ്ങനെയാണ് മടക്കിയെടുക്കുക എന്ന് വിശദമാക്കണം എന്ന് അടൂര്‍ പ്രകാശ് ആവശ്യ പെട്ടു
Related posts
-
അച്ചൻകോവിൽ കോന്നി റോഡ് നന്നാക്കാനായി രാഷ്ട്രപതിക്ക് വരെ നിവേദനം
konnivartha.com; ശബരിമല തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഉപകരിക്കുന്ന കോന്നി അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ചെമ്പനരുവി പി.സതീഷ്കുമാർ രാഷ്ട്രപതിക്ക് നിവേദനം... -
അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ സ്കൂളുകളിൽ അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത്... -
കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു; ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ
ആകെ ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ...
