Trending Now

കോന്നി താലൂക്കിലെ പട്ടയം റദ്ദാക്കിയത് വില കുറഞ്ഞ രാഷ്ട്രീയനാടകം:അടൂര്‍ പ്രകാശ്‌

 

കോന്നി താലൂക്കിലെ ആറ് വില്ലേജുകളിലെ 1,843 പട്ടയങ്ങള്‍ കോന്നി തഹസില്‍ദാര്‍ റദ്ദാക്കിയത് സര്‍ക്കാരിന്‍റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകം ആണെന്ന് മുന്‍ റവ ന്യൂ വകുപ്പ് മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ്‌ .

1977ന് മുമ്പുമുതല്‍ താമസിക്കുന്ന പാവപ്പെട്ടവരാണ് പട്ടയം കിട്ടിയതില്‍ അധികവും. സുപ്രീംകോടതി നിര്‍ദേശം മാനിച്ചായിരുന്നു നടപടി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഇവിടെ പട്ടയം വിതരണം ചെയ്യും. അത് അവരുടെ നേട്ടമായി കാണിക്കാനുള്ള വ്യഗ്രതയാണ്. ശ്മശാനം, വീട്, ആരാധനാലയം ഇവയെല്ലാം നിര്‍മ്മിച്ചിട്ടുള്ള ഭൂമി എങ്ങനെയാണ് മടക്കിയെടുക്കുക എന്ന് വിശദമാക്കണം എന്ന് അടൂര്‍ പ്രകാശ്‌ ആവശ്യ പെട്ടു.

പട്ടയം അനുവദിച്ച എല്ലാ ഭൂമിയും വനംവകുപ്പിന്റേതാണെന്നാണ് രേഖകളില്‍ കാണുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനാല്‍ വ്യക്തികള്‍ കൈപ്പറ്റിയ പട്ടയങ്ങള്‍ മടക്കിവാങ്ങും എന്ന് കലക്ടര്‍ പറഞ്ഞു .സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിളെ 1,843പട്ടയങ്ങള്‍ ആണ് നിയമപരം അല്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു