Trending Now

അരുണ്‍ ഗോപി എന്ന സംവിധായകന്‍” രാമ ലീലയുമായി ” 193 സിനിമാ ശാലകളില്‍ പ്രദര്‍ശനം

 

മലയാളി സിനിമാ പ്രേക്ഷകരുടെ മുന്നില്‍ അരുണ്‍ ഗോപി എന്ന സംവിധായകന്‍ ഇന്ന് രാമ ലീലയുമായി എത്തുന്നു .കേരളം ,ബാംഗ്ലൂര്‍ ,ചെന്നൈ എന്നീ സ്ഥലത്തെ 193 പ്രധാന സിനിമാ ശാലകളില്‍ രാമ ലീല പ്രദര്‍ശിപ്പിക്കും .ദിലീപ് എന്ന സിനിമാ നടന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ശാല കൂടിയാണ് “രാമലീല “.ഇതിന്‍റെ ജയ പരാജയങ്ങളില്‍ ആണ് ദിലീപിന്‍റെ അടുത്ത സിനിമയുടെ ചര്‍ച്ച .
നടിയെ ആക്രമിച്ച കേസ്സില്‍ ജയിലില്‍ കഴിയുന്ന ദിലീപ് എന്ന നടനും അരുണ്‍ ഗോപി എന്ന സംവിധായകനും ടോമിച്ചന്‍ മുളക് പാടം എന്ന നിര്‍മ്മാതാവും മാത്രമല്ല ഈ സിനിമയുടെ കഷ്ടതകള്‍ അനുഭവിച്ചത് .അനേക കുടുംബങ്ങളുടെ ,സിനിമയെ സ്നേഹിക്കുന്നവരുടെ കണ്ണീര്‍ വീണു കുതിര്‍ന്ന ഫിലിം പെട്ടിയാണ് ഇന്ന് തുറക്കുന്നത് .ഏതു സിനിമാ കാണണം കാണണ്ടാ എന്ന് തീരുമാനിക്കുന്നത് പണം മുടക്കി സിനിമാ കാണുന്ന പ്രേക്ഷകര്‍ ആണ് .കോടികളുടെ മണി കിലുക്കം ഉള്ള ഈ സിനിമാ അരുണ്‍ ഗോപി എന്ന സംവിധായകന്‍റെ കലാ മൂല്യം ഉള്ള സിനിമയാണ് എന്ന് സിനിമാ രംഗത്തെ പി ആര്‍ ഓ മാര്‍ പറയുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

© 2025 Konni Vartha - Theme by
error: Content is protected !!