കോന്നി : സി .പി ഐ (എം ) കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെട്ടിരുന്ന കോന്നി മങ്ങാരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മെമ്പര്‍മാരും ,അനുഭാവികളുമായ സഖാക്കളുടെ കുടുംബ യോഗം വിളിക്കുവാന്‍ ആലോചിക്കുന്നു .അടുത്ത ദിവസം മങ്ങാരം ബ്രാഞ്ച് സമ്മേളനം കൂടുന്നുണ്ട് .ഇതിനു ശേഷമാകും കുടുംബ സമ്മേളനം നടക്കുന്നത് .സി .പി ഐ (എം ) ന്റെ മുന്‍കാല നേതാക്കളായ നാല് പേര് സി പി എം ബന്ധം ഉപേക്ഷിച്ച് സി പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു .സി പി എം പ്രാദേശിക നേതാക്കളുടെ കഴിവ് കേടുകൊണ്ട് മാത്രമാണ് സജീവ പ്രവര്‍ത്തകര്‍ സി പി എം പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോയത് എന്ന് കഴിഞ്ഞ ദിവസം നടന്ന ലോക്കല്‍ കമ്മറ്റി യില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു .
സി .പി ഐ (എം )പാര്‍ട്ടിയെ അന്ധമായി വിശ്വസിച്ചിരുന്ന മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സജി കുമാര്‍ ,മനോജ് ,റജി,ഹരി കുമാര്‍ എന്നിവര്‍ ഇപ്പോള്‍ സി പി ഐ യുടെ ഭാഗമാണ് .
കോന്നി നാരായണ പുരം മാര്‍ക്കെറ്റ് ,കൊടിഞ്ഞിമൂല ,ഐത്തല ഭാഗം ,ചേരുന്ന പ്രദേശ മാണ് മങ്ങാരം ബ്രാഞ്ച് .പാര്‍ട്ടി കുടുംബങ്ങള്‍ ഏറെ ക്കാലമായി സി പിഐ( എം )മുമായി അകന്ന് നില്ക്കുന്നു .ഡി. വൈ.എഫ്.ഐ യുടെ കോന്നി വില്ലേജ് സെക്രട്ടറി ആയിരുന്ന ഹരികുമാര്‍ കൊന്നാട്ട്,ബ്രാഞ്ച് സെക്രട്ടറിമാരായിരുന്ന മനോജ് ,റജി എന്നിവര്‍ സി പി ഐ യിലേക്ക് പോയതോടെ കൂടുതല്‍ പാര്‍ട്ടി കുടുംബങ്ങളും പ്രവര്‍ത്തകരും ,ബ്രാഞ്ച് കമ്മറ്റി യിലെ ചിലരും സി പി ഐ യിലേക്ക് പോകുവാന്‍ ഉള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സി പി എം നേതൃത്വം ഇടപെട്ടു കൊണ്ട് ബ്രാഞ്ച് സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വിപുലമായ കുടുംബ സംഗമം വിളിച്ചു ചേര്‍ക്കും എന്ന് അറിയുന്നു .
മുന്‍കാല നേതാക്കള്‍ പാര്‍ട്ടി വിട്ടത് സി പി എം ന് തലവേദന സൃഷ്ടിക്കുന്നു . പാര്‍ട്ടി അനുഭാവികളും ,പ്രവര്‍ത്തകരും കൂടുതലായി സി പി ഐ ലേക്ക് പോകുന്നത് തടയിടുവാന്‍ നിലവിലെ പാര്‍ട്ടി സംവിധാനത്തിനും ,പ്രാദേശിക നേതാക്കള്‍ക്കും കഴിയില്ല .വിപുലമായ നിലയില്‍ കുടുംബ യോഗം ചേര്‍ന്ന് കൊണ്ട് പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യെക്തമാക്കുവാനും ചാഞ്ഞു നില്ക്കുന്ന പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്തുവാനും ഉള്ള നടപടികളുടെ ഭാഗമായാണ് പാര്‍ട്ടി കുടുംബ യോഗം ചേരുന്നത് .സി പി എം ജില്ലാ കമ്മറ്റി അംഗത്തിന്റെ മുന്നില്‍ വിശദീകരണം നല്കുവാന് പോലും ഉള്ള കാരണം നിരത്തുവാന്‍ മങ്ങാരത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിയുന്നില്ല .
പാര്‍ട്ടിയോട് അല്ല സി പി ഐ എം ന്റെ നിലവിലെ നേതൃത്വതോട് ഉള്ള അമര്‍ഷമാണ് പലരും പാര്‍ട്ടി വിടുവാന്‍ കാരണം .
സി പി ഐ കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആയിരുന്ന ആര് ഗോവിന്ദ് പാര്‍ട്ടി വിട്ടു സി പി എമ്മില്‍ ചേര്‍ന്നിരുന്നു .ഗോവിന്ദ് പക്ഷക്കാരായ 80 ആളുകള്‍ സി പി എം ല്‍ പോയെങ്കിലും മുഴുവന്‍ ആളുകള്‍ക്കും സി പി മ മെമ്പര്‍ ഷിപ്പ് നല്‍കിയില്ല.സി പി എമ്മില്‍ ഇവരെ ചേര്‍ക്കരുത് എന്നുള്ള സി പി ഐ നേതാക്കളുടെ അഭിപ്രായം മാനിക്കാതെ ഗോവിന്ദ് നെ സി പി എം എടുത്തത് കോന്നിയില്‍ പാര്‍ട്ടിയുടെ ഒരു വിഭാഗം എതിര്‍ക്കുന്നു .പാര്‍ട്ടി കോട്ടയായ മങ്ങാരം പ്രദേശത്ത് ഉടന്‍ തന്നെ സി പി ഐ യുടെ ചെങ്കൊടി പാറിച്ചുകൊണ്ട് സി പി ഐ ഇവിടെ ബ്രാഞ്ച് കമ്മറ്റി രൂപീകരിക്കും .കൂടുതല്‍ ആളുകളെ സി പി ഐ യില്‍ ചേര്‍ക്കുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുന്നു .
Trending Now
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം