വകയാറിലെ വാഴ വിത്തുകള്‍ അന്യ സംസ്ഥാനത്തും വേര് പിടിച്ചു

ഗുണമേന്മ യുള്ള വാഴവിത്തുകള്‍ സുലഭമായി ലഭിക്കുന്ന കോന്നി വകയാറിലെ വാഴ വിത്തുകള്‍ കേരളത്തിന്‌ പുറത്തും ജന പ്രീയമായി .ബാംഗ്ലൂര്‍ ,ഹരിയാന എന്നിവിടെ വാഴ ഫാമുകളില്‍ വകയാര്‍ നിന്നുള്ള വിത്തുകള്‍ എത്തിച്ചു .

പതിനഞ്ചു വര്‍ഷമായി വകയാറില്‍ വാഴ വിത്തുകള്‍ക്ക് മാത്രം വിപണി ഉണ്ട് .പത്തു കച്ചവടക്കാര്‍ സജീവമായി ഉണ്ട് .മുന്തിയ ഇനം വാഴ കന്നുകള്‍ മാത്രമാണ് ഇവിടെ വില്പന .അതിനാല്‍ വകയാര്‍ വാഴ കന്നുകള്‍ ക്ക് ആവശ്യക്കാര്‍ ഏറി .തമിഴ്നാട്ടില്‍ നിന്നും രണ്ടു ദിവസം കൂടുമ്പോള്‍ അഞ്ച് ലോഡ് വാഴ വിത്തുകള്‍ എത്തും.ഉടന്‍ തന്നെ ഇവയെല്ലാം വിറ്റ്പോകും .പതിനഞ്ചു രൂപാ മുതല്‍ വിലയുള്ള വിത്തുകള്‍ ഉണ്ട് .പൂവനും ,ഞാലി പൂവനും ,ഏത്ത വാഴ കന്നുകള്‍ക്കും ആണ് വിപണിയില്‍ കേമന്മാര്‍ .കദളി വിത്തിനും ചിലവേറി.
രാവിലെ മുതല്‍ ഇരുട്ടും വരെ വകയാറിലെ വാഴ കന്നു വിപണി ഉണ്ട് .പുനലൂര്‍ -മൂവാറ്റുപുഴ റോഡു വശത്ത് ആണ് വിപണി .കച്ചവടം പുരോഗമിച്ചപ്പോള്‍ ചിലര്‍ കടകള്‍ തന്നെ വാടകയ്ക്ക് എടുത്തു .ആലപ്പുഴ ,പത്തനംതിട്ട ,കൊല്ലം ജില്ലയിലെ വാഴ കര്‍ഷകര്‍ ഇവിടെ നിന്നുമാണ് വിത്ത് എടുക്കുന്നത് .നല്ല ഭാരകൂടുതലും ,ആരോഗ്യവും ഉള്ള വിത്തുകള്‍ തന്നെ ലഭിക്കുന്നു .ഇവിടെ നിന്നും വില്‍ക്കുന്ന വിത്തുകള്‍ക്ക് രോഗ പ്രതിരോധ ശേഷി കൂടുതല്‍ ഉണ്ടെന്നു കൃഷി വകുപ്പ് ജീവനക്കാര്‍ തന്നെ പറയുന്നു .വാഴ വിത്ത് നട്ട് അഞ്ചാം മാസം തന്നെ കൂമ്പു വരും .മികച്ച വിളതന്നെ ലഭിക്കും .ഇവിടെ നിന്നുള്ള വിത്തുകള്‍ അന്യ ജില്ലയും കടന്ന് അന്യ സംസ്ഥാനത്ത് വേര് പിടിക്കുന്നു .ഒരു കിലോ ഏത്തക്കായക്ക് ഇപ്പോള്‍ 70 രൂപയും ,പൂവന് 90 രൂപയും വില എത്തി .റബര്‍ മരങ്ങള്‍ മുറിച്ച ഭൂമിയില്‍ പാട്ട വ്യവസ്ഥയില്‍ ശാസ്ത്രീയമായി കൃഷി ഇറക്കുന്ന കര്‍ഷകര്‍ കൂടിയതും ഉത്പാദിപ്പിക്കുന്ന വാഴ കുലയ്ക്കു നല്ല വില കൂടി ലഭിക്കുന്നതോടെ വകയാര്‍ ഗ്രാമം വാഴകന്നു വിപണിയുടെ നാടായി മാറി .പത്തോളം കുടുംബങ്ങള്‍ ക്ക് ജീവിത മാര്‍ഗം തെളിഞ്ഞത് ഈ വാഴ വിത്ത് വിപണിയാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!