വരിക വരിക സഹജരെ .. സഞ്ചാരികളുടെ സങ്കേതത്തില്‍

Spread the love

പ്രകൃതി യുടെ ഭാവങ്ങള്‍ ആസ്വദിക്കാന്‍ മനസ്സ് തയാര്‍ ആണെങ്കില്‍ വരിക കോന്നിക്ക് .
കോന്നി ഇക്കോ ടൂറിസം നമ്മെ കാത്തിരിക്കുന്നു .കോന്നി യിലെ ആന താവളം കണ്ടു കൊണ്ട് വന വിഭവങ്ങളായ കാട്ടു തേന്‍ നാവില്‍ രുചിച്ചു കൊണ്ട് .കാട്ടു ഇഞ്ചയുടെ പതുപതിത്ത മേനിയില്‍ തലോടി ,ഭൂമിക്കു മുകളില്‍ കുടപിടിച്ച് നില്‍ക്കുന്ന വാക മര ചുവട്ടില്‍ വിശ്രമിച്ച്‌,ആന ചൂര് മണക്കുന്ന ആന പന്തിയില്‍ ആനകളുടെ ജീവിത രീതികള്‍ കണ്ടു മനസ്സിലാക്കി ,അടവിയില്‍ കുട്ട വഞ്ചിയില്‍ ഒരു സവാരി നടത്തി വനത്തെയും ,പുഴയേയും കൂട്ടുകാരാക്കി ക്കൊണ്ട് കോന്നി അച്ചന്‍കോവില്‍ വനത്തിലൂടെ അനേകായിരം പക്ഷി മൃഗാദികളോട്കി ന്നാരം ചൊല്ലി ,ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കൊക്കാത്തോട്‌ കാട്ടാത്തി പാറയുടെ പ്രണയ ത്തില്‍ അലിഞ്ഞ്,പ്രണയകഥകള്‍ വന വാസികളിലും നിന്നും കേട്ട് മനസ്സും ശരീരവും പാറയിടുക്കിലെ ജലത്തില്‍ മുങ്ങി തോര്‍ത്തി അങ്ങ് അകലെ ഗവിയുടെ വാതായനം നമുക്ക് വേണ്ടി തുറന്നു ..വരിക ..വരിക ..സഹജരെ…

Related posts

Leave a Comment