കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

വള്ളിക്കോട് നരിക്കുഴി പാടശേഖര സമിതിയുടെ കൃഷി നശിച്ചു 

മഴയില്‍ തോടുകള്‍ കരകവിഞ്ഞ് ഒഴുക്കിയപ്പോള്‍ നഷ്ടമായത് വള്ളിക്കോട് പാട ശേഖര സമിതിക്ക് ആണ് .നാല് ഹെക്ടര്‍ പാടത്ത് പൂത്തുനിന്ന നെല്‍കതിരുകള്‍ പൂര്‍ണ്ണമായും വെള്ളം കയറി നശിച്ചു .രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ തോടുകള്‍ നിറഞ്ഞു കവിഞ്ഞു പാടത്ത് വെള്ളം കയറി .പത്തനംതിട്ട വള്ളിക്കോട് നരിക്കുഴി പാടത്ത് വെള്ളം നിറഞ്ഞ് നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു .വള്ളിക്കോട് അങ്ങാടിക്കല്‍ കൊചാലുംമൂട് റോഡിനു ഇരുവശത്തുമായി കിടക്കുന്ന നാല് ഹെക്ടര്‍ പാടത്ത് പൂത്തു നിന്ന നെല്‍ കതിരുകള്‍ ആളിഞ്ഞു നശിച്ചു .ജില്ലയില്‍ നെല്‍കൃഷി കുറഞ്ഞതോടെ പ്രദേശത്തെ കര്‍ഷകര്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് പാട ശേഖര സമിതി .ചിട്ടയായും കൃത്യമായും കൃഷി ഇറക്കി കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും ലാഭം കണ്ടെത്തിയിരുന്നു .ഇരുപത്തി മൂന്നു കര്‍ഷകര്‍ക്ക്     കൂട്ടായി ഉള്ള കൃഷി യാണ് നശിച്ചത് .
വെള്ളം ഇറങ്ങിയാലും നെല്ലിനു പകരം പതിര് മാത്രമാകും .ഒന്നര ഏക്കര്‍ സ്ഥാലം പൂര്‍ണ്ണമായും വെള്ളത്തിന്‌ അടിയിലാണ് .ജില്ലയില്‍ ഇപ്പോഴും നെല്‍കൃഷി ഉള്ളത് ഇവിടെയാണ്‌ .സമീപ പാടങ്ങള്‍ മണ്ണിട്ട്‌ നികത്തിയതിനാല്‍ വെള്ളം പൂര്‍ണ്ണമായും ഇവിടെയാണ്‌ കെട്ടി നില്‍ക്കുന്നത് .നരിക്കുഴി തോട്ടില്‍ ആഴം കുറവാണ് .കാലാ കാലങ്ങളില്‍ തോട്ടില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യുന്നില്ല .നെല്‍ കൃഷിയെ കൂടാതെ ഉള്ള മുഴുവന്‍ കാര്‍ഷിക വിളകളും വെള്ളം കയറി ഉപയോഗ ശൂന്യമായി .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു