Trending Now

വീടിനുള്ളിലെ പൂപ്പല്‍ ബാധ അപകടകാരി

Spread the love

ഹാര്‍വി ചുഴലി മോള്‍ഡ് അപകടകാരിയെന്ന് ഡോ. മാണി സക്കറിയ

……………….പി.പി. ചെറിയാന്‍

മക്കാലന്‍: ഹാര്‍വി ചുഴലിയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കം വീടുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മോള്‍ഡ് രൂപപ്പെടുവാന്‍ സാധ്യത കൂടുതലാണെന്ും, മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ മോള്‍ഡിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ഈ വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്ന മെക്കാലനില്‍ നിന്നുള്ള ഡോ മാണി സക്കറിയ നിര്‍ദേശിച്ചു.

വീടിനകത്തുള്ള വെള്ളം പ്രവേശിച്ചാല്‍ മില്‍ഡ്യം (മോള്‍ഡ്) അഥവാ പൂപ്പല്‍ വളരെ വേഗത്തിലാണ് കെട്ടിട സാമഗ്രകളില്‍ വ്യാപിക്കുകയെന്ന് മാണി പറഞ്ഞു. മോള്‍ഡില്‍ നിന്നും പ്രവഹിക്കുന്ന വിഷാംശം രോഗ പ്രതിരോധ ശക്തി കുറവുള്ള കുട്ടികളേയും, പ്രായമായവരേയുമാണ് എളുപ്പം ബാധിക്കുന്നത്.മോള്‍ഡ് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. മോള്‍ഡ് ബാധിച്ച ഷീറ്റ് റോക്ക്, കാര്‍പറ്റ് പാഡിങ്ങ് കാര്‍പറ്റ് എന്നിവ ഭാഗികമായല്ല പൂര്‍ണ്ണമായും മാറ്റേണ്ടതാണെന്ന് മാണി പറഞ്ഞു.മോള്‍ഡ് ട്രീറ്റ് ചെയ്യുന്നതിനുള്ള വിദഗ്ദ തൊഴിലാളികള്‍ കുറവാണ്. മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിട്ടായിരിക്കണം മോള്‍ഡ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതെന്നും അദ്ധേഹം നിര്‍ദേശിച്ചു.

വെള്ളം കയറിയത് മൂലം ഉണ്ടാകുന്ന തകരാറുകള്‍ കണ്ടെത്തുന്നതിന് മോയ്ച്ചര്‍ മീറ്റര്‍ പ്രയോജനം ചെയ്യുമെന്നും, വായുവിലൂടെ വ്യാപിക്കുന്ന വിഷാംശം കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും മാണി പറഞ്ഞു. മോള്‍ഡ് നിയന്ത്രിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുന്നതിന് ടെക്സസ്സ് ഗവണ്മെണ്ട് നിയമിച്ച വിദഗ്ദ സമിതിയില്‍ അംഗമായിരുന്ന ഡോ. മാണി സഖറിയയെ ഈ വിഷയത്തില്‍ ബന്ധപ്പെടാവുന്നതാണ്. [email protected]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!