Trending Now

അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയായ  സാംസ്കാരിക ബിസിനസ് രംഗത്തെ ദമ്പതികള്‍

 
അമേരിക്കന്‍ മലയാളികള്‍ക്കു സംഘടനാപ്രവര്‍ത്തനവും,ബിസിനസ്സുമൊന്നും ഒരു പുത്തരിയല്ല .പക്ഷെ ഓരോ രംഗത്തും പ്രതിഭ തെളിയിക്കാന്‍ പ്രയാസമാണ്.എന്നാല്‍ ഏര്‍പ്പെട്ട മേഖലകളില്‍ എല്ലാം വെന്നിക്കൊടി പാറിച്ച ദമ്പതികളാണ് എം.എന്‍.സി.നായരും,പത്‌നി രാജി നായരും.എം.എന്‍.സി .നായര്‍ ഇപ്പോള്‍ എന്‍ എസ് എസ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റാണ് .ഒരു സാമുദായിക പ്രസ്ഥാനം എന്നതിനേക്കാള്‍ ഉപരി സമൂഹത്തിനു എല്ലാ തരത്തിലും ഗുണം നല്‍കുന്ന ഒരു പ്രസ്ഥാനമായി എന്‍ എസ് എസ് നോര്‍ത്ത് അമേരിക്കയെ വളര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത് .

ഏതാണ്ട് 35 വര്‍ഷത്തിലധികമായി അദ്ദേഹം അമേരിക്കയിലെത്തിയത് .അമേരിക്കന്‍മലയാളികളുടെ വളര്‍ച്ചയും തളര്‍ച്ചയും നേരിട്ട് കണ്ട അനുഭവത്തില്‍ നിന്നുമാണ് അദ്ദേഹം സംഘടനകളെ നോക്കി കാണുന്നത്.ചിക്കാഗോ കേരളാ അസോസിയേഷന്‍ അധ്യക്ഷന്‍ ,ഗ്രെയ്റ്റര്‍ ചിക്കാഗോ നായര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് എന്‍ എസ് എസ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ആകുന്നത് .

ചെങ്ങന്നൂര്‍ സ്വദേശിയായ എം.എന്‍.സി നായര്‍ ഫിസിക്‌സ്,മാത്!സ് ,ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദം നേടിയ ശേഷം മുംബൈ ഭാഭാ അറ്റോമിക് റിസേര്‍ച് സെന്ററില്‍ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണ വസ്തുക്കളുടെ വികസന പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം 1969 ല്‍ സ്റ്റുഡന്റസ് സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ എത്തി .ഏറെ വര്‍ഷത്തെ സര്‍വ്വകലാശാല ജീവിതത്തിനു ശേഷം തന്റെ പത്‌നിയായ രാജിനായരുമായി ചേര്‍ന്ന് രണ്ടു ബിസിനസ് സംരഭങ്ങള്‍ക്കു തുടക്കം കുറിച്ചു സാങ്കേതിക വിദ്യകളുടെ പരീക്ഷയ്ക്ക് ആവശ്യമായ ഉപദേശം നല്‍കുന്ന ബിസിനസ് സംരംഭം ആയിരുന്നു അത് .

പ്രിന്റ് മീഡിയ,ഇന്‍ഷുറന്‍സ് ,വിനോദം,വ്യോമയാന തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ക്ക് ഈ സംരംഭം സഹായകമായിരുന്നു .ഇരുപതു വര്‍ഷക്കാലത്തെ ബിസിനസ് സംരംഭങ്ങള്‍ക്ക് ശേഷം വീണ്ടും ഇല്ലിനോയ്‌സ് സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചു .എങ്കിലും തങ്ങളുടെ പ്രവര്‍ത്തനമേഖല സജീവമായിത്തന്നെ തുടരുകയാണ് .അത് തുടരുകയും ചെയ്യുന്നു.

ഇലവുംതിട്ട സ്വദേശയാണ് രാജി നായര്‍ .1970 ല്‍ ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് രാജി നായര്‍ അമേരിക്കയില്‍ എത്തുന്നത് .കംപ്യൂട്ടര്‍ സയന്‍സ്,ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദം 2010 വരെ ഇല്ലിനോയ്‌സ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് അനാലിസ്റ്റായി സേവനം അനുഷ്ടിച്ചു.തന്റെ മികവാര്‍ന്ന ഔദ്യോഗിക പാതയില്‍ ടൈംസ് ഓഫ് ഇന്ത്യ ,ഭാഭാ അറ്റോമിക് റിസേര്‍ച് സെന്റര് എന്നിവയില്‍ പ്രവര്‍ത്തിച്ചു.അമേരിക്കയില്‍ എത്തിയ ശേഷം ബ്ലൂ ക്രോസ് ആന്‍ഡ് ബ്ലൂ ഷീല്‍ഡ് ,ഗവര്‍ണേഴ്‌സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ,സേര്‌സ് റോബക് ആന്‍ഡ് കമ്പനി ,യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് എന്നിവയിലും പ്രവര്‍ത്തിച്ചു.ഭര്‍ത്താവുമൊന്നിച്ചു സ്ഥാപിച്ച രണ്ട് ഐ ടി കമ്പനികള്‍ ഇരുപതു വര്‍ഷം ഭംഗിയായി നടത്തിക്കൊണ്ടു പോകുന്നതില്‍ അശ്രാന്തം പരിശ്രമിച്ചു .

ഈ വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ,തങ്ങളുടേതായ സംഭാവനകള്‍ നല്‍കുകയും ചെയ്തു .എം.എന്‍.സി .നായരുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടായി രാജി നായരും ,രാജിനായരുടെ സാംസ്കാരിക പാതയില്‍ തണലായി എം.എന്‍.സി .നായരും എന്നും ഒപ്പമുണ്ട്.അച്ഛന്റെയും അമ്മയുടെയും നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി മക്കളും ,കൊച്ചുമക്കളും ഇല്ലിനോയ്‌സില്‍ ഒപ്പമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!