നിർദിഷ്‌ട കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിനു ഒച്ചിഴയും വേഗത പോലും ഇല്ല . 3.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ജോലികളില്‍ മെല്ലെ പോക്ക് സ്വീകരിക്കുന്നത് ആരാണ് എന്ന് അന്വേഷണ വിധേയമാക്കണം .കോന്നി എംഎൽഎ അടൂർ പ്രകാശിനോട് ഇടതു സര്‍ക്കാരിനുള്ള പ്രതികാര നടപടിയാണോ മെല്ലെ പോക്ക് നയം എന്ന് ജനങ്ങള്‍ സംശയിക്കുന്നു .
ജില്ലയുടെ തന്നെ സ്വപ്നപദ്ധതിയായ കോന്നി മെഡിക്കൽ കോളജ് കെട്ടിട നിര്‍മ്മാണം പകുതിപോലും പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല .കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശ് തുടങ്ങി വച്ച കോന്നി മെഡിക്കൽ കോളജിന്‍റെ പ്രവര്‍ത്തനം ഇടതു സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തിലെ നടക്കുകയുള്ളൂ എന്നൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതായി അറിയുന്നു .
കോന്നി മെഡിക്കൽ കോളജ് നിർമ്മാണം പേരിന് മാത്രമാണു ഇപ്പോള്‍ നടക്കുന്നത് . ഈ അധ്യയന വർഷം കോഴ്സ് തുടങ്ങേണ്ടതായിരുന്നു.എന്നാല്‍ അനുമതി ലഭിച്ചില്ല സർക്കാരിന്‍റെ നിസഹകരണമാണ് കാരണം . കെട്ടിടങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും പണിയും ഇഴയുകയാണ്.
2013 ജനുവരി 25 ആണ് മെഡിക്കൽ കോളജിന് തുടക്കംകുറിച്ചത്. 2011-ൽ യുഡിഎഫ്. അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെ പിന്നോക്ക ജില്ലകൾ കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനം എടുത്തു. ആദ്യബജറ്റിൽ 4 മെഡിക്കൽ കോളേജുകൾ ആരംഭിക്കുവാൻ പ്രഖ്യാപനമുണ്ടായി. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളാണ് തെരഞ്ഞെടുത്തത്. പത്തനംതിട്ട ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളേജിന് 50 ഏക്കർ സ്ഥലവും അനുവദിച്ചുകൊടുത്തു. നബാർഡിൽ നിന്ന് ആവശ്യമായ പണം കണ്ടെത്തുവാൻ നടപടി സ്വീകരിച്ചു. 2011-ൽ അടൂർ പ്രകാശ് ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ എല്ലാം നടപടിയാക്കിയത്. നബാർഡിൽ നിന്നും 142 കോടി രൂപയും ബഡ്ജറ്റിൽ പറഞ്ഞ 25 കോടി രൂപയും ചേർത്തുകൊണ്ടാണ് മെഡിക്കൽ കോളേജിന്റെ ഒന്നാം ഘട്ടപണികൾ ആരംഭിച്ചത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
300 കിടക്കകളുള്ള ഹോസ്പിറ്റൽ സമുച്ചയവും അക്കാഡമിക്ക് ബ്ലോക്കുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രഗവൺമെന്റിന്റെ ചുമതലയിലുള്ള എച്ച്എൽഎലിനെയാണ് ഏൽപ്പിച്ചത്. എച്ച്.എൽ.എൽ. ടെൻഡർ നടത്തി നാഗാർജ്ജുന കൺസ്ട്രക്ഷൻ കമ്പിനിയെ ഏൽപ്പിക്കുകയുണ്ടായി. 2013 ജനുവരി 25 ന് ശിലാസ്ഥാപനം നടന്നുവെങ്കിലും ടെന്റർ നടപടികൾ പൂർത്തീകരിച്ച് 2014 മെയ് 15 ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച എൻസിസി, കോന്നി മെഡിക്കൽ കോളേജിന്റെ പണികൾ വളരെ വേഗത്തിൽ നടത്തികൊണ്ട് പോവുന്നതിന് ഇടയിലാണ് ഭരണ മാറ്റം ഉണ്ടായത് .അതോടെ കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം ഇഴഞ്ഞു .
പണികൾ പകുതി പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അക്കാഡമിക്ക് ബ്ലോക്കിന്റെ പണികളും പേരിന് മാത്രമായി .മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുമ്പിൽ കോന്നി മെഡിക്കൽ കോളേജിന്റെ അപേക്ഷ നൽകിയിയിരുന്നില്ല കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ പണികൾ പോലും ഇപ്പോള്‍ നിര്‍ത്തി . 18.1 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത് 22 അടി വീതിയിൽ ദേശീയനിലവാരത്തിലാണ് റോഡിന്റെ പണികൾ നടക്കുവാന്‍ ഉള്ളത് . കോന്നിയിൽ നിന്നും പയ്യനാമണ്ണിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചേരുവാനുള്ള റോഡ്കളുടേയും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുവാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനെല്ലാം പണം യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ അനുവദിച്ചിരുന്നതാണ്. ചിലസാങ്കേതികത്വത്തിന്റെ പേരിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാതിരിക്കുന്നത് .ഇപ്പോളത്തെ ആരോഗ്യ മന്ത്രിക്കു കോന്നി മെഡിക്കല്‍കോളേജ് കാര്യത്തില്‍ തൃപ്തി ഇല്ല .കെട്ടിടനിര്‍മ്മാണം വേഗത്തിലാക്കണം എന്ന് സര്‍ക്കാരിനും ആഗ്രഹമില്ല .കാരണം കോന്നിയുടെ എം എല്‍ എ ഇടതു പക്ഷത്തിന് എന്നും രാഷ്ട്രീയ ശത്രു ആയതാണ് കാരണം .https://www.youtube.com/watch?v=NwSk4TsgfxI