Trending Now

” വാക്കിനോളം തൂക്കമില്ലീ ഊക്കൻ ഭൂമിയ്ക്കുപോലുമേ… “

”വാക്കിനോളം തൂക്കമില്ലീ- ഊക്കന്‍ ഭൂമിക്കുപോലുമേ…” കുഞ്ഞുണ്ണിമാഷിന്‍റെ വരികള്‍ എന്നും നമ്മെ ചിന്തിപ്പിക്കുന്നതാണ്. വാക്കാണ് സര്‍വ്വവും. ഉണരുന്നതും ഉറങ്ങുന്നതും വാക്കുകള്‍കേട്ടാണ്. വാക്കുകളുടെ കരുത്തിനെ നമ്മള്‍ തിരച്ചറിയണം.നാവ് തീയാണ്.ആ തീയെ ഊതി അണക്കുവാന്‍ ഉള്ള ചിലരുടെ കയ്യാല്‍ ജീവന്‍ പോകുമ്പോഴും ആയിരം ആയിരം നാവുകള്‍ ഇനിയും അടിസ്ഥാന ജന വിഭാഗത്തിന് വേണ്ടി ചലിക്കും .അധികാരത്തില്‍ അമര്‍ന്നിരിക്കുന്നവര്‍ അധികാര കസേരയില്‍ മൂട്ടകള്‍ അട്ടി വച്ച് പെരുകിയാലും ആസനം പൊക്കി ഒന്ന് ചൊറിയുക പോലുമില്ല .പൊങ്ങിയാല്‍ കസേര പോകുമോ എന്ന ഉള്‍ ഭയം മൂലം ഉറക്കം പോലും ഇല്ലാതെ മല ബന്ധം പോലും ബന്ധവസ്തായ അവസ്ഥയും ചിലര്‍ക്ക് ഉണ്ട് .വാക്കുകള്‍ ചിലരെ ചൊടിപ്പിക്കുകയും അതിലൂടെ ജീവന്‍ എടുക്കുകയും ചെയ്യും .മറുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടാകുമ്പോള്‍ പ്രോത്സാഹനത്തെക്കാള്‍ പറഞ്ഞ നാവിനെ അരിഞ്ഞു കളയുവാന്‍ ഉള്ള നശീകരണ യന്ത്ര ങ്ങളുടെ നാടായി ഭാരതം വളരുന്നു .

പല്ല് ചൊല്ലുന്നു നാവേ,…..
ചൊല്ലല്ലേറെയൊരിക്കലും…..
നിന്‍റെ കുറ്റത്തിനെപ്പോഴും…..
സ്ത്താനഭ്രംശം എനിക്കെടോ’…
പുരാണ കഥാപാത്രങ്ങളായ മാവേലി, ഹരിശ്ചന്ദ്രന്‍, ദശരഥന്‍,ശിബി, കര്‍ണ്ണന്‍ തുടങ്ങിയവര്‍ക്ക് വാക്ക് പാലിക്കാനായി ജീവന്‍ നല്‍കിയവരാണ്.ഇവര്‍ രക്തസാക്ഷികളാണ് നല്ല നാവുകളെയും അതില്‍ നിന്നും ഉള്ള നല്ല വാക്കുകളെയും നിശബ്ധരാക്കാന്‍ കഴിയില്ല .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു