പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന
പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ്
ശബരിമല :ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപത്തില്‍ മുഖ്യ സ്ഥാനം ഉള്ള കുംഭ പാട്ടിന്‍റെ ആശാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ
ആദരവ് ലഭിച്ചു .കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളി പ്രമുഖ നും കുംഭപാട്ടിന്‍റെ കുലപതിയുമായ കൊക്കാത്തോട് ഗോപാലന്‍ ആശാനെ ദേവസ്വം
ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാല കൃഷ്ണന്‍ പൊന്നാട ചാര്‍ത്തി പമ്പയില്‍ ആദരിച്ചു .കല്ലേലി കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള
രഥ ഘോക്ഷ യാത്രയുടെ ഒന്നാം വാര്‍ഷിക ആഘോഷം പമ്പയില്‍ നടന്നപ്പോഴാണ് കൊക്കാത്തോട് ആശാനെ ദേവസ്വം ബോര്‍ഡ് ആദരിച്ചത് .
അന്യം നിന്നുകൊണ്ടിരിക്കുന്ന ആദിവാസി കലാരൂപമാണ് കുംഭപ്പാട്ട് .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എന്നും സന്ധ്യാ നേരത്ത് കുംഭപാട്ട് നടത്താറുണ്ട് .വാമൊഴികളില്‍
പാടി പതിഞ്ഞ കുംഭ പാട്ടില്‍ ഊരാളി അപ്പൂപ്പനെ പ്രകീര്‍ത്തിക്കുന്ന വരികളാണ് ഉള്ളത് .നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കുംഭപാട്ട് ജപ്പാനില്‍ നിന്നുള്ള നരവംശ
ശാസ്ത്രഞ്ജര്‍ പഠന വിഷയമാക്കാന്‍ കല്ലേലി കാവില്‍ എത്തിയിട്ടുണ്ട് .കൊക്കാത്തോട് നിവാസിയായ ഗോപാലന് നൂറു വയസ്സിന് അടുത്ത് പ്രായം ഉണ്ട് .മുന്‍പ് വനം
വകുപ്പിന്‍റെ ആദരവ് ലഭിച്ചിരുന്നു .ബാംഗ്ലൂര്‍ അടക്കം ഉള്ള അന്യ സംസ്ഥാനത്ത് വേദികളില്‍ കുംഭപാട്ട് അവതരിപ്പിച്ചിട്ടുള്ള ഗോപാലന്‍ ഊരാളിക്ക് വാര്‍ധക്യസഹജമായ
ഒരു അസുഖവും ഇല്ല .കൃഷി മുഖ്യ മായി കൊണ്ടുനടന്ന ആശാന്‍ ചെറുപ്പകാലത്ത് വനത്തില്‍ നിന്നും ലഭിക്കുന്ന തേന്‍ ആണ് കുടിക്കാന്‍ ഉപയോഗിച്ചത് .വനത്തില്‍ നിന്നും
ലഭിക്കുന്ന പച്ചമരുന്നുകളെ കുറിച്ച് നല്ല അറിവും ഉണ്ട് .ഓര്‍മ്മ ശക്തിയില്‍ നിന്നുള്ള കുംഭപാട്ട് മുഴുവനും പാടണം എങ്കില്‍ ഏഴു ദിവസം വേണം .
ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട് എന്നും കൊട്ടി പാടുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി അപ്പൂപ്പന്‍ കാവ് . ലോകത്തെ ഒരു
കാവിലും ക്ഷേത്രത്തിലും കാണാത്ത പ്രാചീന കലയാണ് കുംഭപാട്ട്. പത്തനംതിട്ട കോന്നിയില്‍ ഉള്ള കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സന്ധ്യാ വന്ദനത്തിനും
ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വര്‍ണ്ണിച്ചും, പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട് പാട്ടിന്‍റെ രൂപത്തില്‍ കൊട്ടി
ഉണര്‍ത്തുന്ന പാട്ടാണ് കുംഭ പാട്ട്. ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കല്ലേലി അപ്പൂപ്പന്‍ കാവ്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സില്‍
ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനു മുന്നില്‍ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീര്‍ത്തിച്ച് ഈണത്തില്‍ പാടുന്നു. മുളയും,കാട്ടു
കല്ലും പച്ചിരുമ്പും,ഉണക്ക പാളയും, കാട്ടു കമ്പും, വാദ്യോപകരണമാക്കി പ്രപഞ്ച ശക്തിയായ മലദേവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തില്‍ ലോക
ഐശ്വര്യത്തിനു വേണ്ടി മനമുരുകി പാടുന്നു പ്രകൃതിയുടെ നിലനില്‍പ്പിനായി കുംഭ പാട്ട് നടത്തി വരുന്നു.
ലൗകിക ജീവിതത്തിന്‍റെ പരിധിയില്‍ നിന്ന് അകന്നു നില്‍ക്കുന്നവയാണ് പുരാവൃത്തങ്ങള്‍. ദേവീദേവന്‍മാരുടെയും മറ്റ് അലൗകിക ശക്തികളുടെയും ഉത്ഭവം, ജീവിതം
എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പുരാവൃത്തങ്ങളും. വയനാടന്‍ കുറിച്യര്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുളള ‘കുംഭപാട്ട് ‘ഇപ്പോള്‍ പാടുന്നത് കല്ലേലി കാവില്‍
മാത്രമാണ്. കാട്ടില്‍ നിന്നും ഏഴ് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതില്‍ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ള് നിറച്ചതിന് ശേഷം ചൂരല്‍ കൊണ്ട് കെട്ടി വെക്കും.
മുളയിലെ പുളിപ്പ് പോകും വരെ പരിശുദ്ധ സ്ഥലത്ത് വയ്ക്കും. പുളിപ്പ് ഇറങ്ങിയ മുളയുടെ കണ്ണായ ഭാഗം ചുവട് പോകാതെ പച്ചിരുമ്പ് കൊണ്ട് പാകത്തില്‍
പരുവപ്പെടുത്തും. മുകള്‍ വശ ദ്വാരം ക്രമപ്പെടുത്തും. മുകളിലും താഴെയും ചൂരല്‍ കൊണ്ട് വരിയും. തുടര്‍ന്ന് മുള ഉണങ്ങാന്‍ ഇടും .അങ്ങനെ ഉണങ്ങി കിട്ടുന്ന ‘കുംഭം
‘കല്ലേലി അപ്പൂപ്പന്റെ അനുഗ്രഹത്തിന് വേണ്ടി നടയില്‍ പൂജ വയ്ക്കും. കുംഭം അടിക്കുന്ന മൂത്ത ഊരാളി വ്രതമെടുത്ത ശേഷമാണ് പൂജ വെച്ച കുംഭം എടുക്കുന്നത്.
കുംഭം ഇടിക്കുന്ന കല്ല് നദിയില്‍ നിന്നും കണ്ടെത്തിയാണ് ഉപയോഗിക്കുന്നത്. കല്ല് കണ്ടെത്തി കല്ലിനെ കുളിപ്പിച്ച് ഒരുക്കി പൂജകള്‍ നല്‍കിയാണ് വാദ്യ
ഉപകരണമാക്കുന്നത്.ഉണക്ക പാളയും അതില്‍ അടിക്കാന്‍ ഉള്ള കാട്ടുകമ്പും, രണ്ടു പച്ചിരുമ്പും, കൈ താളവും ചേരുമ്പോള്‍ കുംഭപ്പാട്ട് പിറക്കുന്നു. ഏറ്റു ചൊല്ലാന്‍
ആറാളുകള്‍ വേറെയും ഉണ്ട് .
ഓ……..ഓ……..ഓ……..ഓ……..ഓ…….. ഓ……..ഓ……..ഓ……..ഓ……..ഓ…….. ഓ……..ഓ……..ഓ……..ഓ……..ഓ…….. കിഴക്കൊന്നു തെളിയെട്ടെടോ…. ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…… ഓ……..ഓ……..ഓ……..ഓ……..ഓ…….. പടിഞ്ഞാറും തെളിയെട്ടെടോ….. ഓ……..ഓ……..ഓ……..ഓ……..ഓ…….. ഹരിനാരായണ തമ്പുരാനേ…….
ഓ……..ഓ……..ഓ……..ഓ……..ഓ…….. അരുവാപ്പുലം അഞ്ഞൂറും……. കോന്നി മുന്നൂറും ഓ……..ഓ……..ഓ……..ഓ……..ഓ…….. ഹരിനാരായണ തമ്പുരാനേ……
ഓ……..ഓ……..ഓ……..ഓ……..ഓ…….. കല്ലേലി അപ്പൂപ്പാ………. ഓ……..ഓ……..ഓ……..ഓ……..ഓ…….. ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ…….. പാണ്ടിമലയാളം ഒന്നുപോലെ തെളിയെട്ടെടോ….. ഓ……..ഓ……..ഓ……..ഓ……..ഓ…….. ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ…….. കല്ലേലി തമ്പുരാനേ……. ഓ……..ഓ……..ഓ……..ഓ……..ഓ…….. ഹരിനാരായണ തമ്പുരാനേ….. ഓ……..ഓ……..ഓ……..ഓ……..ഓ…….. ഈ കൊട്ടും
പാട്ടും പിണക്കല്ലെടോ….. എന്റെ കുംഭമൊന്നു തെളിയെട്ടെടോ…. ഓ……..ഓ……..ഓ……..ഓ……..ഓ…….. ഹരിനാരായണ തമ്പുരാനേ….. ഓ……..ഓ……..ഓ……..ഓ……..ഓ……..
ആനക്കാട് അഞ്ഞൂറ് കാതം…… ഓ……..ഓ……..ഓ……..ഓ……..ഓ…….. ചേലക്കാട് ഏഴു കാതം… ഓ……..ഓ……..ഓ……..ഓ……..ഓ…….. അണലിയും പെരുമ്പാമ്പും….
ഓ……..ഓ……..ഓ……..ഓ……..ഓ…….. തുറമൂത്തിറങ്ങുന്നേ…… ഓ……..ഓ……..ഓ……..ഓ……..ഓ…….. കല്ലേലിയിലാകപ്പെട്ടവനേ…… ഓ……..ഓ……..ഓ……..ഓ……..ഓ…….. ഹരിനാരായണ
തമ്പുരാനേ….. ഓ……..ഓ……..ഓ……..ഓ……..ഓ……..
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ടുള്ള കുംഭ പാട്ട് ഏഴര വെളുപ്പിനെ വരെ നീളും. കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ രാത്രികാലങ്ങളില്‍
വന്യമൃഗങ്ങള്‍ ഇറങ്ങി നശിപ്പിച്ചിരുന്നു. രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനു ചുറ്റുമിരുന്ന് പണിയായുധങ്ങളും, പാറകളും, മുളകളും സംഗീത ഉപകരണമാക്കി ഈണത്തിലും,
താളത്തിലും കര്‍ഷകര്‍ വായ്പ്പാട്ട് പാടി വന്യ മൃഗങ്ങളെ അകറ്റിയിരുന്നു. ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ഉണര്‍ത്തുപാട്ടായി പിന്നീട് കുംഭപ്പാട്ട് കൈമാറിക്കിട്ടി. കുംഭം
എന്നാല്‍ മുള എന്നാണ്. മുളന്തണ്ട് പാകത്തില്‍ മുറിച്ച് വ്യത്യസ്ഥ അളവില്‍ എടുത്ത് പരന്ന ഒരു ശിലയില്‍ ഒരേതാളത്തില്‍ കുത്തുന്നു. ശിലയില്‍ അമരുന്ന മുളം തണ്ടില്‍
നിന്നു പ്രത്യേക ശബ്ദം തന്നെ പുറത്തേക്കിറങ്ങുന്നു. പണിയായുധങ്ങളില്‍ ഒന്നായ ഇരുമ്പ് എന്ന ജാരല്‍ പരസ്പരം കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന കിലുകിലാരവവും
ഉണങ്ങിയ പാളമുറിയില്‍ രണ്ട് കമ്പുകള്‍ തട്ടിയുണ്ടാകുന്ന ശബ്ദവും ചേരുമ്പോള്‍ കുംഭപ്പാട്ടിന്റെ താളം മുറുകും. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചൈതന്യം കുംഭത്തില്‍
നിറയുമ്പോള്‍ കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമാര്‍ന്ന നാദവും ശ്രവിക്കാം.
മനുഷ്യനില്‍ നിന്ന് വേറിട്ട് പ്രകൃതിയെ കാണാനും പ്രകൃതിയില്‍ നിന്ന് മാറ്റി നിര്‍ത്തി മനുഷ്യ ജീവിതത്തെ കാണുവാനും കഴിയില്ല. മനുഷ്യനും പ്രകൃതിയും
ജന്തുജാലകങ്ങളും പരസ്പരം പൂരകങ്ങളായി സമന്വയിക്കുന്ന സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരത്തെയാണ് നാം പരിപോഷിപ്പിക്കുന്നത്. കാടിനെ അറിയുവാനും തുടിയും
താളവും സ്പന്ദനങ്ങളുമറിഞ്ഞ് കാടിനെ സ്‌നേഹിക്കുവാനും ജീവന്റെ നിലനില്‍പ്പിനാധാരമായ ജലസ്രോതസ്സുകള്‍, നദികള്‍, ജലാശയങ്ങള്‍ എന്നിവയെ സംരക്ഷിക്കുവാനും
ആരണ്യ കേരളത്തിന്റെ കൈകള്‍ക്ക് കഴിയണം. ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നുപോകുന്നഅപൂര്‍വ്വം
കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .