ഒരു വര്‍ഷക്കാലം നീണ്ടു നിന്ന കല്ലേലി ഊരാളി അപ്പൂപ്പന്‍റെ രഥ ഘോക്ഷ യാത്ര ചിങ്ങം ഒന്നിന് പമ്പയില്‍ എത്തുന്നു
……………………………………………………………………………..
പത്തനംതിട്ട : ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കാരം നിലനിര്‍ത്തി ദ്രാവിഡ പൂജയും പ്രകൃതി സംരക്ഷണ പൂജയും ഉള്ള ചരിത്ര പ്രസിദ്ധവും അതിപുരാതനവും പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷയാത്രയുടെ പ്രയാണം ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഉത്ഘാടനം ശബരിമല പമ്പാ മണപ്പുറത്ത് നടക്കും .ഈ മാസം 17 ന് രാവിലെ പത്തു മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും .തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള പതിനായിരകണക്കിന് ദേവാലയങ്ങള്‍ ദര്‍ശനം നടത്തിയാണ് രഥവും ഊരാളിമാരും പമ്പയില്‍ എത്തുന്നത് . കാവ് പ്രസിഡണ്ട് അഡ്വ :സി .വി ശാന്തകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും .പമ്പാ മണപ്പുറത്ത് പ്രകൃതി സംരക്ഷണ പൂജകളോടെ ചടങ്ങുകള്‍ നടക്കും .ഒരു വര്‍ഷക്കാലം രഥ ഘോക്ഷ യാത്ര നയിച്ച പ്രതിനിധികളെ പൊന്നാടയണിയിച്ച് ആദരിക്കും .രഥ ഘോക്ഷ യാത്രാ ചെയര്‍മാന്‍ സാബു കുറുംബ കര ,എ.ഡി ജി .എസ് .എസ് സംസ്ഥാന പ്രസിഡന്‍റ് സീതത്തോട് രാമചന്ദ്രന്‍ ,ആങ്ങമൂഴി ശ്രീ ശക്തി ധര്‍മ്മ ശാസ്താ ക്ഷേത്രം പ്രസിഡണ്ട് സുരേഷ് ആങ്ങമൂഴി ,കാവ് പി .ആര്‍.ഒ ജയന്‍ കോന്നി ,രഥ ഘോക്ഷ യാത്ര കണ്‍വീനര്‍ കെ .സി രാജന്‍കുട്ടി ,കാവ് ട്രഷറര്‍ സന്തോഷ് കുമാര്‍,എ.ഡി.ജി.എസ്,എസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് മഹേഷ് ഇലഞ്ഞിക്കല്‍ ,ആദിവാസി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ളാഹ ഉത്തമന്‍ ,മലവേടര്‍ മഹാ സഭ ജില്ലാ സെക്രട്ടറി മനോജ് അടിച്ചിപ്പുഴ,ഉള്ളാടന്‍ മഹാ സഭ സംസ്ഥാന പ്രസിഡണ്ട് അയ്യപ്പന്‍ കൊടുമുടി ,കാവ് സെക്രട്ടറി സലിം കുമാര്‍ എന്നിവര്‍ സംസാരിക്കും .
………………………………………
ശബരിമല സന്നിധാനത്ത് ഊരാളിമാര്‍ 18 മലക്ക് പടേനി നടത്തുന്നു :
പ്രകൃതി സംരക്ഷണത്തിന് വേണ്ടി പമ്പാ നദിയില്‍ ജല സംരക്ഷണ പൂജകള്‍
…………………………………..
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഒരു വര്‍ഷക്കാലം നീണ്ടു നിന്ന രഥ ഘോക്ഷ യാത്ര ഈ മാസം 17ന് ചിങ്ങ പുലരിയില്‍ പമ്പയില്‍ എത്തുമ്പോള്‍ നദികളുടെ നിലനില്‍പ്പിനു വേണ്ടി ഊരാളി മാര്‍ പമ്പാ നദിയില്‍ ജല സംരക്ഷണ പൂജകള്‍ അര്‍പ്പിക്കുകയും ,ജീവജാലങ്ങളുടെയും വൃക്ഷ ലതാതികളുടെയും ഉണര്‍വിന് വേണ്ടി വൃക്ഷ പൂജയും ,ഭൂമിയുടെ ഐശ്വര്യത്തിന് വേണ്ടി ഭൂമി പൂജയും നടത്തും . പമ്പാ ഗണപതി കോവിലില്‍ അടുക്കുകള്‍ സമര്‍പ്പിച്ചു കൊണ്ട് ഒരു വര്‍ഷക്കാലം നോമ്പ് നോറ്റ് ലോക നന്മക്ക് വേണ്ടി പ്രാര്‍ഥനയില്‍ മുഴുകിയ 18 ഊരാളിമാര്‍ കെട്ടുനിറച്ച് പൊന്നും മല കയറി ശബരീ പീഠത്തില്‍ ശരം കുത്തിക്കൊണ്ടു ലോക സമാധാനത്തിനു വേണ്ടി നമസ്കരിക്കും . ശ്രീ ധര്‍മ്മ ശാസ്താവിന്‍റെ പൊന്നും പതിനെട്ടു പടിക്ക് താഴെ ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ 18 മലകള്‍ക്ക് വേണ്ടി മലക്ക് പടേനി നടത്തുന്നു .ഇരുമുടി കെട്ടുനിറച്ച ഊരാളിമാര്‍ പൊന്നും പടി കയറി സന്നിധാനത്ത് എത്തി ഒരു വര്‍ഷക്കാലം പൂജിച്ച നെയ് അഭിഷേകത്തിനു നല്‍കുകയും ഭക്തരുടെ വഴിപാടായുള്ള പണക്കിഴി നടയില്‍ കാണിക്കയായി അര്‍പ്പിക്കുകയും ചെയ്യും .അയ്യപ്പ സ്വാമിക്ക് മുറുക്കാന്‍ അടങ്ങിയ 18 അടുക്കുകള്‍ സമര്‍പ്പിച്ച് വിളിച്ചു ചൊല്ലി പ്രാര്‍ഥിക്കുകയും ചെയ്യുമെന്ന് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതി പ്രസിഡണ്ട് അഡ്വ:സി .വി ശാന്ത കുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ ,ട്രഷറര്‍ സന്തോഷ് കുമാര്‍ ,പി .ആര്‍ .ഒ ജയന്‍ കോന്നി ,രഥം ചെയര്‍മാന്‍ സാബു കുറുമ്പകര എന്നിവര്‍ പറഞ്ഞു .