ശബരിമല ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിനുള്ള നെൽക്കതിർ 29 ന് അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആഘോഷപൂർവം എത്തിക്കും.29 ന് പുലർച്ചെ അഞ്ചിന് അച്ചൻകോവിലിൽ നിന്ന് നെൽക്കറ്റകളുമായി പുറപ്പെടും.
ആര്യങ്കാവ്, പുനലൂർ , നെല്ലിപ്പള്ളി, പുന്നല, പത്തനാപുരം കവല , കലഞ്ഞൂർ ,കോന്നി , പത്തനംതിട്ട, ഊരമ്മൻ കോവിൽ, മാടമൺ, പെരുനാട്, നിലയ്ക്കൽ ക്ഷേത്രങ്ങളിലെ സ്വീകണത്തിനു ശേഷം വൈകുന്നേരം പമ്പയിൽ എത്തിച്ചേരും.അവിടെ നിന്നും ഭക്തജനങ്ങൾ നെൽക്കറ്റകൾ തലച്ചുമടായി ശബരിമല സന്നിധാനത്തെത്തിക്കും.30നാണ് ശബരിമല നിറപുത്തരി. നിറപുത്തരി ആഘോഷത്തിനായി 29 ന് വൈകുന്നേരം അഞ്ചിന് നട തുറക്കും.