Trending Now

ടെലിവിഷന്‍ താരങ്ങള്‍ എല്ലാവരും അഭിനയിക്കുന്ന മെഗാ സീരിയല്‍ വരുന്നു : മാമാങ്കം

അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റില്‍ അംഗങ്ങള്‍ ആയിട്ടുള്ള മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന ആത്മയുടെ സ്വന്തം സീരിയല്‍ ഫ്ലവേര്‍സ് ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും .മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന സീരിയലിന്‍റെ പൂജ നടന്നു .സംഘടനയിലെ മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന മെഗാ സീരിയല്‍ എന്ന അംഗീകാരം ഇതിലൂടെ ആത്മ നേടുകയാണ്‌ .മാമാങ്കത്തിന്‍റെ പൂജാ ചടങ്ങുകള്‍ ശബരി പാര്‍ക്ക് ഹോട്ടലില്‍ നടന്നു .ഗോകുലം ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ,സംവിധായകന്‍ വിജി തമ്പി ,ആത്മ യുടെ പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എ ,സെക്രട്ടറി ദിനേശ് പണിക്കര്‍ മറ്റു വിശിഷ്ട അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .ഉടന്‍ തന്നെ സീരിയല്‍ ചിത്രീകരണം തുടങ്ങും .

 

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!