ന​ഴ്സു​മാ​ർ ഇന്ന് മു​ത​ൽ അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ലേ​ക്ക്

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്ര​തി​മാ​സ വേ​ത​നം ത​ങ്ങ​ൾ​ക്കു തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് 20806 രൂ​പ പ്ര​തി​മാ​സ വേ​ത​നം ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​മ​രം ന​ട​ത്തു​ന്ന ന​ഴ്സു​മാ​രെ കു​റ​ഞ്ഞ വേ​ത​നം നി​ശ്ച​യി​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

ശമ്പള വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന പ്ര​തി​ഷേ​ധ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്നലെ  തൊ​ഴി​ൽ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ ചേം​ബ​റി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക​ഴി​ഞ്ഞ മാ​സം 28 മു​ത​ൽ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലു​മാ​യി ഇ​രു​സം​ഘ​ട​ന​ക​ളും സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!