ഏത്​ നിമിഷവും വീട്​ തകരുമെന്ന ഭീതിയിൽ ഈ കുടുംബം

 
പത്തനംതിട്ട: ചുവരുഭാഗം മുഴുവൻ ഇടിഞ്ഞുതാണ്​ ഏത്​ നിമിഷവും വീട്​ തകരുമെന്ന ഭീതിയിൽ ഒരു കുടുംബം. മേക്കൊഴൂർ കാട്ടുകല്ലിൽ ഭാസ്​കര​െൻറ വീടി​െൻറ ചുവരുഭാഗമാണ്​ ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നത്​. ഒരു ചെറിയ മഴ പെയ്​താൽ വീട്​ തകർന്ന്​ വീഴുമെന്ന നിലയിലാണിപ്പോൾ. വീടിന്​ താഴെ കൂടിയാണ്​ കാട്ടുകല്ലിൽ-മൈലംപടി തോട്​ ഒഴുകുന്നത്​. ഇൗ തോട്ടിൽ നിന്നും 20 അടിയോളം ഉയരത്തിലാണ്​ വീട്​ നിൽക്കുന്നത്​. നാല്​ സെൻറ്​ സ്​ഥലമാണ്​ ഇവർക്കുള്ളത്​. ഇതിൽ രണ്ട്​ സെ​േൻറാളം ഇപ്പോൾ ഇടിഞ്ഞുതാണ്​ ഇല്ലാതായി. ഇനി വീട്​ നിൽക്കുന്ന ഭാഗം മാത്രമേയുള്ളൂ. 2010 ലാണ്​ സൈഡ്​ ഇടിയാൻ തുടങ്ങിയത്​. ഭാസ്​കര​െൻറ കുടുംബത്തിന്​ സ്വസ്​ഥമായി ഉറങ്ങാൻപോലും കഴിയാത്ത സ്​ഥിതിയാണിപ്പോൾ. പകൽ മഴ പെയ്യു​േമ്പാൾ സമീപത്തെ വീടുകളിൽ അഭയം പ്രാപിക്കും. മഴയുള്ള ദിവസങ്ങളിൽ രാത്രിയിൽ വീടിനുള്ളിൽ ഉറങ്ങാതെ ഭീതിയോടെ കഴിയും. വീടിനോട്​ ചേർന്ന്​ സംരക്ഷണ ഭിത്തി കെട്ടി തരണമെന്ന്​ ആവശ്യപ്പെട്ട്​ ഭാസ്​കര​െൻറ ഭാര്യ തങ്കമ്മ നിരവധി ഒാഫിസുകൾ കയറിയിറങ്ങിയെങ്കിലും ആരും കനിഞ്ഞില്ല. 2010 മുതൽ ഇവർ വിവിധ ഒാഫിസുകൾ കയറിയിറങ്ങുകയാണ്​. മുഖ്യമന്ത്രി, റവന്യു വകുപ്പ്​, തദ്ദേശ സ്​ഥാപനങ്ങൾ, കലക്​ടറേറ്റ്​ എന്നിവിടങ്ങളിൽ പരാതി നൽകിയിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ ഇറിഗേഷൻ വകുപ്പിൽ നിന്നും 15 ലക്ഷം രൂപയുടെ ഒരു എസ്​റ്റിമേറ്റ്​ തയാറാക്കിയെങ്കിലും പണമില്ലെന്നും പറഞ്ഞ്​ അവരും ഒഴിഞ്ഞുമാറി. തങ്കമ്മ ഇറിഗേഷൻ വകുപ്പിൽ അന്വേഷിച്ചപ്പോൾ എന്നെങ്കിലും സംരക്ഷണ ഭിത്തി കെട്ടിതരാമെന്ന്​ പറഞ്ഞു അവരെ ഒഴിവാക്കി. മൈലപ്ര ഗ്രാമപഞ്ചായത്ത്​ 13 ാം വാർഡിലാണ്​ വീട്​ സ്​ഥിതി ചെയ്യുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!