ജനകീയ കൂട്ടായ്മയിലൂടെ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിശ്ചയദാര്‍ഢ്യവും ജനകീയ പിന്തുണയും ഒത്തുചേര്‍ന്നാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ സാധ്യമാക്കാനാവും എന്നതിന്റെ ഉദാഹരണമാണ്. തിരുവല്ലയിലെ വരട്ടാറിന്റെ പുനരുജ്ജീവത്തിനുള്ള നടപടികള്‍ എന്ന മുഖവരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പമ്പ, മണിമലയാറ് എന്നീ നദികളെ ബന്ധിപ്പിച്ച് ഒഴുകിയിരുന്ന വരട്ടാര്‍ വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ച് വരണ്ടുപോയിരുന്നു. വരട്ടാറും ആദിപമ്പയുടെ ഭാഗവും ജനകീയ കൂട്ടായ്മയിലൂടെ പുനരുജ്ജീവിപ്പിക്കുന്നത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.
വരട്ടാറിന്റെ പുനരുജ്ജീവനത്തിന് മുന്‍കൈയെടുത്ത ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി.തോമസ്, മറ്റ് ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരെയും തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നതിന് ഉത്തമ മാതൃകയാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും പ്രദേശത്തിന്റെ കാര്‍ഷിക അഭിവൃദ്ധിക്കും ജനസമ്പന്നതയ്ക്കും വരട്ടാര്‍ പുനര്‍ജനി ഗുണം ചെയ്യട്ടെ എന്ന സന്ദേശത്തോടെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.
മേയ് 29ന് മന്ത്രിമാരായ ഡോ.തോമസ് ഐസക്, മാത്യു ടി.തോമസ്, എം.എല്‍.എമാരായ വീണാ ജോര്‍ജ്, കെ.കെ രാമചന്ദ്രന് നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്.ഗിരിജ, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വരട്ടെ ആര് പുഴ നടത്തം പരിപാടിയോടെയാണ് വരട്ടാര്‍ പുനരുദ്ധാരണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതുവരെ വരട്ടാറിന്റെ ഒന്‍പത് കിലോമീറ്ററോളം വൃത്തിയാക്കിക്കഴിഞ്ഞു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലെ ഇതുവരെയുള്ള പുരോഗതി ജൂലൈ നാലിന് പുഴയുടെ തീരങ്ങളില്‍ ചേര്‍ന്ന പുഴയോര നാട്ടുകൂട്ടങ്ങള്‍ വിലയിരുത്തി. ഒരു ചാലുകീറി വരട്ടാറിനെ ഒഴുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്ത് ഒരു വന്‍വിജയമാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പുനരുദ്ധാരണ ഫണ്ടിലേക്ക് ഉദാരമായ സംഭാവനകള്‍ നല്‍കിയും പുഴയ്ക്ക് വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുനല്‍കിയും നദിയുടെ പുനര്‍ജനി ഒരു ആഘോഷമായി മാറ്റുകയാണ് സ്ഥലവാസികള്‍. ഈ മാസം നാലിന് നടന്ന പുഴയോര നാട്ടുകൂട്ടത്തില്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, മാത്യു ടി.തോമസ്, വി.എസ് സുനില്‍കുമാര്‍, എം.എല്‍.എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.കെ രാമചന്ദ്രന് നായര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തിരുന്നു
Trending Now
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം