Trending Now

മദ്യക്കച്ചവടം വഴിവാണിഭത്തിന്‍റെ സ്ഥിതിയില്‍: മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണം

സർക്കാർ ഔട്ട്‌ ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. മദ്യക്കച്ചവടം പൊതുജനങ്ങൾക്കും മറ്റ് വ്യാപര സ്ഥാപനങ്ങൾ നടത്തുന്നവർക്കും ബുദ്ധിമുട്ടാകരുത്. ഇക്കാര്യം ബന്ധപ്പെട്ടവർ പരിശോധിക്കണം. മദ്യക്കച്ചവടം വഴിവാണിഭത്തിന്‍റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുത്. മദ്യക്കച്ചവടം എങ്ങനെ വേണമെന്ന് ലൈസൻസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു.

ബിവറേജസ് ഒൗട്ട്ലെറ്റിലെ മദ്യവ്യാപാരം തന്‍റെ വ്യാപാര സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!