ശബരിമല …….. സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം എന്ന് ആലങ്കാരികമായി പറയാം .വനഭൂമിയില്‍ ഒത്ത നടുവില്‍ ഒരു ടൌണ്‍ ഷിപ്പ് .അവിടെ കുറെ കച്ചവടക്കാര്‍ .ഒരു വിഭാഗം ക്ഷേത്രത്തെ ഉന്നധിയില്‍ എത്തിക്കും എന്ന് ശപഥം ചെയ്ത ദേവസ്വം ബോര്‍ഡ് ,ഒരു കൂട്ടര്‍ മന്ത്ര തന്ത്രാതികള്‍ പഠിച്ചവര്‍ ,ഇവയില്‍ ഒന്നും പെടാത്ത ചിലര്‍ മടിയില്‍ കനം നോക്കി പ്രസാദം ഉരുട്ടി നല്‍കുന്നവര്‍ ,മറ്റൊരു വിഭാഗം മാരാമത്ത് പണികള്‍ ചെയ്യുന്നു ,പിന്നെ പൊളിച്ചു കളഞ്ഞു പുതിയത് കെട്ടി പൊക്കുന്നവര്‍, ഭഗവാന്‍റെ മുന്നില്‍ നിന്ന് തൊഴുവാന്‍ ആളെ സംഘടിപ്പിച്ചു നല്‍കുന്ന സ്വാമി വര്‍ഗത്തില്‍ പെട്ട ഒരാള്‍ ,ഇതിന്‍റെ എല്ലാം ഇടയില്‍ പെട്ട് അയ്യപ്പ സ്വാമിയെ ഒരു നോക്ക് കാണുവാന്‍ കഠിനമായ മലകയറി എത്തുന്ന ഭക്തരുടെ വേദനകള്‍ ആരും കാണുന്നില്ല.ടൂറിസ്റ്റുകളെ പോലെ ശബരിമലയില്‍ വന്നു താമസിക്കുന്ന വേറെ ചിലര്‍ .അങ്ങനെ ഉള്ള കൊടിമരം കൂടി പിഴുതെറിഞ്ഞു ദഹനം നടത്തിയവര്‍ പുതിയ സ്വര്‍ണ്ണ കൊടിമരം പൊക്കി .തൊട്ടു പിന്നാലെ ചിലര്‍ മെര്‍ക്കുറി ലായനി കൊണ്ട് അഭിഷേകവും നടത്തി .ശബരിമല ധര്‍മ്മ ശാസ്താവ് ഇതെല്ലം കണ്ടു കൊണ്ട് ഇരിക്കുന്നു എന്ന ചിന്ത പോലും ഇല്ലാത്തവര്‍ .
ശബരിമല എന്നും വിവാദത്തിന്‍റെ ഭൂമിയാണ്.കോടികളുടെ വരുമാനം കുന്നു കൂടിയപ്പോള്‍ അവയില്‍ കണ്ണ് വച്ച് കൊണ്ട് അധികാരം ആളുന്നവര്‍ക്ക് അങ്ങകലെ പന്തളം എന്നൊരു നാട്ടു രാജ്യത്തെ ഓര്‍മ കാണില്ല.അവിടെ ഉള്ള കൊട്ടാരവും ,സത്യസന്ധരായ സാരഥികളെയും
മറക്കുന്നു.ശബരിമലയില്‍ അയ്യപ്പന്‍ ജനിച്ചത് പന്തളം എന്ന ഭൂമിയിലാണ് .അച്ചന്‍കോവില്‍ നദി പെറ്റിട്ട മണ്ണില്‍ കൊല്ലവർഷാരംഭങ്ങളിൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു രാജവംശമാണ് പന്തളം രാജവംശം. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജവംശം എന്ന് വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു. അയ്യപ്പൻ തൻെറ്റ കൂട്ടിക്കാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.പട പണയത്തിനു പകരമായി പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിച്ചതോടെ രാജ ഭരണം നിലച്ചു.കവിയും പ്രസാധകനും ആയിരുന്ന മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ പന്തളം രാജകുടുംബാംഗമായിരുന്നു. തന്റെ 12-ആം വയസ്സിൽ സംസ്കൃത കവിതകൾ എഴുതിത്തുടങ്ങിയ അദ്ദേഹം 19-ആം വയസ്സിൽ മലയാള കവിതകളും എഴുതിത്തുടങ്ങി. ദൈവമേ കൈ തൊഴാം എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളിൽ ഒന്നാണ്.ചരിത്ര രേഖകള്‍ തെളി വെള്ളം പോലെ മുന്നില്‍ ഉണ്ട് .
ശബരിമലയില്‍ ദേവന് ഹിതം അല്ലാത്ത പലതും നടന്നു വരുന്നു .തന്ത്രികളുടെ വാക്കുകള്‍ പോലും വക വെക്കാത്ത വരുടെ വികസനം അതിര് കടക്കുമ്പോള്‍ പന്തളം രാജ കുടുംബവുമായി പോലും ആലോചിക്കാതെ പുറം കരാര്‍ പണിക്കാരെ കൊണ്ട് ശബരിമലയില്‍ ഉള്ള ദേവ നിയമങ്ങള്‍ പോലും പൊളിക്കുന്നു.ശബരിമല അനേക കോടി ഭക്തരുടെ ജീവ വായുവാണ് .അനേക ജീവജാലങ്ങളുടെ അവാസ്ഥ സ്ഥലമാണ് .പമ്പ യിലും സന്നിധാനം ഉരക്കുഴിയിലും കടുവയും പുലിയും ഇറങ്ങും .കാരണം അത് അവരുടെ സ്ഥലമാണ് .അതിക്രമിച്ചു കടന്നത് മനുക്ഷ്യ വര്‍ഗമാണ് .കാട് തെളിച്ചു,കൊട്ടാരം പണിതു .അതില്‍ ഇരുന്നു കൊണ്ട് വിവാദങ്ങള്‍ക്ക് തിരി തെളിയിക്കുന്നവര്‍ ഇനി പൊന്നമ്പല മേട്ടില്‍ മകര വിളക്ക്തിരി തെളിയിക്കാന്‍ ഹെലികോപ്റ്ററില്‍ വിനോദ സഞ്ചാരികളെ കൊണ്ടിറക്കിയാലും അതിശയോക്തി ഇല്ല . ശബരിമലഎന്ന പരിപാവനമായ മലയിലെ ചോര കുടിച്ചു വീര്‍ക്കുന്ന അട്ടകളെ ഓടിക്കാന്‍ അധികാരികള്‍ക്ക് കഴിവില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു .നീതിന്യായ കോടതികളുടെ സജീവമായ ഇടപെടീല്‍ ഉണ്ടെങ്കില്‍ അസത്യത്തിന്‍റെ മറ നീക്കി സത്യത്തെ തുറന്നു കാണിക്കും .
സത്യം വദ:ധര്‍മ്മം ചര :