Trending Now

ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം

 

മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധി ബോക്‌സ് ഓഫീസ് റിക്കാര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇപ്പോള്‍ എത്തിയ പുതിയ വാര്‍ത്ത ട്വിറ്ററിലും മോഹന്‍ലാല്‍ ഒന്നാമനായിരിക്കുന്നു എന്നതാണ്. ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹന്‍ലാലിന് ട്വിറ്ററില്‍ ആരാധകരുടെ വര്‍ധനവുണ്ടായത്.
നേരത്തേ, ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹന്‍ലാല്‍ ആയിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്‌സ്. 6.5 ലക്ഷം ഫോളോവേഴ്‌സ് ദുല്‍ഖര്‍ സല്‍മാനുമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!