Trending Now

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

 

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ചലച്ചിത്ര രംഗത്തു സ്ത്രീകള്‍ അനേകം ഗുരുതര പ്രശ്‌നങ്ങളാണ് നേരിടുന്നത്. പ്രമുഖ താരത്തെ വാഹനത്തില്‍ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തെ തുടര്‍ന്ന് ഈ വിഷയം സജീവമായി സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട്, തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വജയനു മുന്നില്‍ വിശദീകരിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മൂന്നംഗ സമിതിയെ പഠനത്തിന് നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!