Trending Now

സൗദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയുടെ മുന്നറിയിപ്പ്

 

സൌദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ഐ എസ് ഭീഷണി മുഴക്കി .ഭീകരര്‍ക്ക് സഹായം നല്‍കുന്നതായി ആരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ ഐ എസ് ഭീഷണി മുഴക്കിയത് .ഇതിന്‍റെ വീഡിയോ ഐ എസ് പുറത്ത് വിട്ടു .സൌദിഅറേബ്യ യില്‍ വീടുകളില്‍ എത്തി ആക്രമണം നടത്തുമെന്നാണ് അഞ്ചു ഭീകരര്‍ ചേര്‍ന്ന് നിന്നുകൊണ്ട് മുന്നറിയിപ്പ് നല്‍കിയത് .ഇറാന്‍ പാര്‍ലമെന്റിലും ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിലും നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.ഐ എസ്സിന്‍റെ ഭീഷണി കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സൌദിഅറേബ്യയില്‍ സുരക്ഷ കര്‍ശനമാക്കും എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!