ബസ് ബോഡി നിര്‍മ്മാണം നടക്കാത്തതിനാല്‍ കെ .എസ് ആര് ടി സി 210താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. നാല് റീജണൽ വർക്ക് ഷോപ്പുകളിലായി 210 പേരേയാണ് പിരിച്ചുവിട്ടത്. ബസ് ബോഡി നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നില്ല .കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വകുപ്പ് .
ബസ് ബോഡി നിർമാണം നടക്കാത്തതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. കെഎസ്ആര്‍ടിസിയുടെ നാല് റീജണൽ വർക്ക്ഷോപ്പുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ളു ഉത്തരവ് ഇന്നാണ് ജീവനക്കാരുടെ കയ്യില്‍ കിട്ടിയത് . മാവേലിക്കര റീജണൽ വർക്ക്ഷോപ്പിൽ 65 പേരെയും ആലുവയിൽ 55 പേരെയും എടപ്പാളിൽ 55 പേരെയും കോഴിക്കോട്ട് 35 താൽക്കാലിക ജീവനക്കാരേയും പിരിച്ചുവിട്ടു. രാവിലെ ജോലിക്കെത്തിയ ജീവനക്കാരോടെ ഉച്ചയ്ക്ക് ശേഷം ജോലിയിൽ പ്രവേശിക്കേണ്ടയെന്ന് അറിയിക്കുകയായിരുന്നു.യാതൊരു കാരണം കാണിക്കല്‍ നോട്ടിസ്സും ഇവര്‍ക്ക് നല്‍കിയില്ല .താല്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ അധികാരികള്‍ക്ക് അധികാരം ഉണ്ട് .എന്നാല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണം എന്നാണ് നിയമം എങ്കിലും ഈ നിയമം പാലിക്കാന്‍ ആന വണ്ടിയുടെ മുതലാളിക്ക് കഴിഞ്ഞില്ല .ബസ്സ് ബോഡി നിര്‍മ്മാണം നടക്കുന്നില്ല എന്നൊരു കാരണം അല്ല .പിരിച്ചു വിട്ട താല്കാലിക ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നു .