Trending Now

കോന്നി കല്ലേലിയില്‍ നിര്‍ദിഷ്ട വിമാനത്താവളം വരണം എങ്കില്‍ ഹാരിസ്സന്‍ കമ്പനി കനിയണം

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ്‌ വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പുതിയ വിമാനത്താവളത്തിനു തിരഞ്ഞെടുത്ത മൂന്നു സ്ഥലങ്ങളില്‍ ഒന്ന് കല്ലേലി എസ്റ്റേറ്റ്‌ ആണ് .കുമ്പഴ, കോന്നി – കല്ലേലി, ളാഹ എന്നീ തോട്ടങ്ങള്‍ നിര്‍ദിഷ്ട വിമാനത്താവളത്തിന് വേണ്ടി പരിഗണിക്കുന്നു . പത്തനംതിട്ട ജില്ലക്ക് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന സ്ഥലം സംബന്ധിച്ച് കോടതികളില്‍ നിരവധി കേസ് ഉണ്ട്.ഹാരിസ്സന്‍ കമ്പനി നേരിട്ടും ,സര്‍ക്കാരും കേസ് നല്‍കിയിട്ടുണ്ട്.കേസുകള്‍ രാജി ആയെങ്കില്‍ മാത്രമേ വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റു എടുക്കാന്‍ കഴിയൂ.കാള പെറ്റെന്ന് കേട്ട് കയറെടുത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ .ഹാരിസ്സന്‍ കമ്പനി യുടെ കയ്യില്‍ ഉള്ള ഭൂമി സംബന്ധിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാരിനു ഒരു റിപ്പോര്‍ട്ട്‌ കിട്ടി .കമ്പനിയുടെ ഭൂമി സംബന്ധിച്ച് അവര്‍ വര്‍ഷങ്ങള്‍ ആയി കൈവശം വച്ച് അനുഭവിക്കുന്നതായും ,വസ്തുവില്‍ സര്‍ക്കാരിനു കരം പിടിക്കാന്‍ മാത്രമാണ് അവകാശം എന്നുമാണ് കാണുന്നത് .അങ്ങനെ ഉള്ള ഭൂമിയില്‍ വിമാനത്താവളം വരണം എങ്കില്‍ കോടതിയില്‍ ഉള്ള കേസ് കമ്പനി സ്വമേത പിന്‍ വലിക്കണം .ഇടതു നേതാക്കള്‍ ഇക്കാര്യത്തില്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു .ആയിരകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി യുടെ സ്ഥലം ഏറ്റു എടുക്കുക ദുഷ്കരമാണ് .

റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻമാനേജിങ് ഡയറക്ടർ ഡോ. എം.ബീന, ജില്ലാ കലക്ടർ ആർ.ഗിരിജ എന്നിവരുടെ നേതൃത്വത്തില്‍ കുമ്പഴ, കോന്നി – കല്ലേലി, ളാഹ എന്നി മൂന്നു തോട്ടവും പരിശോധിച്ച് സ്ഥലം അനുയോജ്യം എന്ന് കണ്ടെത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്‌ കൈമാറി .ഇനി മുഖ്യമന്ത്രിയാണ് ഏതു സ്ഥലത്താണ് നിര്‍ദിഷ്ട വിമാനത്താവളം വേണ്ടത് എന്ന് നിര്‍ദേശം നല്‍കുന്നത് .അങ്ങനെ കണ്ടെത്തുന്ന സ്ഥലം സംബന്ധിച്ച് ഉള്ള കേസ് മുഴുവനും കോടതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിക്കും .കമ്പനി കൂടി കേസ് പിന്‍ വലിച്ചാല്‍ മാത്രമേ വിമാനത്താവളം യാഥാര്‍ഥ്യമാകൂ.ജില്ലക്ക് പുറത്ത് എരുമേലി ചെറുവള്ളി എസ്റ്റേറ്റ്‌ പരിഗണിച്ചിരുന്നു .എന്നാല്‍ ഉടമയായ കെ.പി യോഹന്നാന്‍ സമ്മതം നല്‍കിയില്ല. യോഹന്നാനെ വരുതിക്ക് കൊണ്ടു വരാന്‍ ചര്‍ച്ചകള്‍ നടക്കുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!