ചില്ല് ഭരണികളില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ പാടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു .158 ഇനം മത്സ്യങ്ങളെ നിയന്ത്രണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. അലങ്കാരമത്സ്യങ്ങളെ സ്ഫടിക ഭരണികളിൽ സൂക്ഷിക്കാൻ പാടില്ലെന്നും ഇത് ലംഘിച്ചാൽ കുറ്റകരമാകുമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഉത്തരവെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
പ്രദർശനത്തിനായി അക്വേറിയങ്ങൾ സ്ഥാപിക്കാൻ പാടില്ല. അലങ്കാരമത്സ്യങ്ങളെ വിൽക്കുന്ന കടകളിൽ മറ്റു ജീവജാലങ്ങളെ വിൽക്കാൻ പാടില്ല. അക്വേറിയങ്ങൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ വെറ്റിറനറി ഡോക്ടർമാരെയും സഹായിയെയും നിയമിക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു. വീടുകളിൽ അക്വേറിയങ്ങൾ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നു സർക്കാർ ഉത്തരവിൽ പറയുന്നില്ലെങ്കിലും സ്ഫടിക ഭരണികളിൽ സൂക്ഷിക്കാൻ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.