Trending Now

ഖത്തറിനെ അനുകൂലിക്കുന്ന പ്രവാസികള്‍ സൂക്ഷിക്കുക

ഖത്തറിനെ അനുകൂലിച്ചു കൊണ്ടു സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന പോസ്റ്റര്‍ ,വാക്കുകള്‍ എന്നിവയ്ക്ക് യുഎഇയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.സമൂഹ മാധ്യമങ്ങളിൽ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തിയാൽ ശിക്ഷ നൽകാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു . 15 വർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും ശിക്ഷ നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുന്നു .

രാജ്യ താല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ സൈബർ കുറ്റത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും യുഎഇജനറൽ പ്രോസിക്യൂട്ടർ അറിയിച്ചു. യുഎഇയിലെ ലക്ഷക്കണക്കിനു വരുന്ന മലയാളികളും മറ്റുള്ളവരും ജാഗ്രത പാലിക്കണം .

ഐഎസും അൽക്വയ്ദയും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു പിന്തുണ നൽകുന്ന ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുകയാണെന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ .ഖത്തറിനെ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള നീക്കം ഉണ്ടായതോടെ വ്യോമ ,ഗതാഗത ,മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു .മറ്റു രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ തുര്‍ക്കി ,കുവൈറ്റ്‌ രാജ്യങ്ങള്‍ മധ്യസ്ഥ നീക്കം നടത്തുന്നുണ്ട്.കുവൈറ്റ്‌ അമീര്‍ ഇക്കാര്യത്തില്‍ യുഎഇഭരണാധികാരിയുമായി ഇന്നലെ ഏറെ നേരം നേരില്‍ സംസാരിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!