Trending Now

പേര് പത്തനംതിട്ട ജനറല്‍ ആശുപത്രി :ശുചിമുറികളില്‍ റേഷന്‍ രീതിയില്‍ വെള്ളം കിട്ടുന്ന ഏക സ്ഥലം

 

ആതുര രംഗത്ത് പത്തനംതിട്ടയുടെ ഹൃദയ ഭാഗത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഒരിക്കല്‍ പോലും കിടത്തി ചികിത്സ കിട്ടല്ലേ എന്നാണ് രോഗാവസ്ഥയില്‍ ഉള്ളവരുടെ പ്രാര്‍ഥന .ശബരിമല വാര്‍ഡിലെ ശുചിമുറികളില്‍ .പ്രാഥമിക ആവശ്യത്തിന് വെള്ളം വേണമെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മേലെയാണെന്ന് ഉള്ള ഭാവം ഉള്ള സെക്യൂരിറ്റി ജീവനക്കാര്‍ കനിയണം .ഇവിടെ സെക്യൂരിറ്റി ജീവനക്കാരാണ് വെള്ളം പമ്പ് ചെയ്യുന്നത് .ആവശ്യത്തിന് വെള്ളം ടാങ്കില്‍ നിറക്കാറില്ല.വെള്ളം തീര്‍ന്നാല്‍ മലമൂത്രവിസര്‍ജ്ജനം പോലും തടയുന്ന മനുഷ്യാവകാശ ലംഘനം ഉണ്ടാകുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ആശുപത്രി സൂപ്രണ്ട്‌ ഇവരൊന്നും തന്നെ ആശുപത്രിയുടെ ഓഫീസ്സ് കാര്യം അല്ലാതെ രോഗികള്‍ എങ്ങനെ കിടത്തി ചികിത്സാ വാര്‍ഡില്‍ കിടക്കുന്നു എന്ന് തിരക്കുന്നില്ല.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൊട്ടിപൊളിഞ്ഞ തെങ്കിലും ഉള്ള ശുചിമുറിയില്‍ വെളളമില്ല, പരാതി പറഞ്ഞതിന് രോഗിയായ വീട്ടമ്മക്കും ഭര്‍ത്താവിനും സെക്യൂരിറ്റി ജീവനക്കാരുടെ വക അസഭ്യവര്‍ഷം. സി റ്റി സ്‌കാന്‍ കഴിഞ്ഞ് ശുചിമുറിയിലെത്തിയ ചിറ്റാര്‍സ്വദേശിയായ വീട്ടമ്മയ്ക്കും ഭര്‍ത്താവിനുമാണ് ദുരനുഭവം ഉണ്ടായത്.
വെളളമില്ലാത്തതിനെപ്പറ്റി പറഞ്ഞപ്പോള്‍ വീട്ടമ്മയേയും ഭര്‍ത്താവിനേയും സെക്യൂരിറ്റി ജീവനക്കാരന്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ ഡി എം ഒയ്ക്ക് പരാതി നല്‍കി. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ മറ്റ് രോഗികള്‍ക്കും പരാതികളുണ്ട്.
രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ പുറത്ത് പോയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്.
രോഗികള്‍ക്കായി എപ്പോഴും ശുചിമുറികളില്‍ വെളളം എത്തിക്കണമെന്നും ഇതിനായി ഒരു പ്ലംമ്പറെ നിയമിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ പമ്പിംഗിന്‍റെ ഉത്തരവാദിത്വം ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരാണ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു