Trending Now

സിപിഎം ദേശീയ ജനറൽ സെക്രട്ടറിയെ ആർഎസ്എസ് പ്രവർത്തകർ കൈയേറ്റം ചെയ്തു

 

ഡൽഹി എകെജി ഭവനിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുമ്പോ ആണ് സംഭവമുണ്ടായത്.

ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചു നാലു പേർ യെച്ചൂരിക്ക് അരികിലേക്കു പാഞ്ഞടുക്കുകുയും അദ്ദേഹത്തെ തള്ളി വീഴ്ത്തുകയുമായിരുന്നു. ഉടൻതന്നെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് യെച്ചൂരിയെ മറ്റൊരു മുറിയിലേക്കു മാറ്റി.

ആ​ർ​എ​സ്എ​സ് ഗു​ണ്ടാ​യി​സ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് പാ​ർ​ട്ടി ന​ട​ത്തു​ന്ന​തെ​ന്നും അ​ക്ര​മ​ങ്ങ​ൾ​ക്ക് ആ ​ല​ക്ഷ്യ​ത്തെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്ത്

സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്ത്. യെ​ച്ചൂ​രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം പ്രാ​കൃ​ത​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ചു. സം​ഘ​പ​രി​വാ​റി​നെ എ​തി​ർ​ക്കു​ന്ന​വ​രെ ആ​ക്ര​മി​ച്ച് കീ​ഴ​ട​ക്കു​മെ​ന്ന് ഭീ​ഷ​ണി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യെ​ച്ചൂ​രി​ക്കെ​തി​രാ​യ കൈ​യേ​റ്റ​ത്തെ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ശേ​ഷി​പ്പി​ച്ചു. ആ​ശ​യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ​കൊ​ണ്ടു നേ​രി​ടാ​ൻ ക​ഴി​വി​ല്ലാ​ത്ത ഭീ​രു​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

സം​ഘ​പ​രി​വാ​ർ തീ​ക്കൊ​ള്ളി​കൊ​ണ്ടു ത​ല​ചൊ​റി​യു​ക​യാ​ണെ​ന്നും മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്നും മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!