Trending Now

നി​ല​വാ​ര​മില്ലാത്ത 32 സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ നി​രോ​ധി​ച്ചു

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം 32 സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ നി​രോ​ധി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ര​ണ്ടു വ​ർ​ഷ​കാ​ല​യ​ള​വി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വ്. കോ​ള​ജു​ക​ൾ​ക്ക് നി​ർ​ദി​ഷ്ട നി​ല​വാ​ര​മി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി പാ​ന​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ര​ണ്ടു കോ​ടി രൂ​പ സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റാ​യി ഓ​രോ കോ​ള​ജു​ക​ളും കെ​ട്ടി​വ​യ്ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​വി​ടെ പ​ഠി​ക്കു​ന്ന 4,000 ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​രോ​ധ​നം ഇ​വി​ടെ നി​ല​വി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ൺ സിം​ഹാ​ൾ പ​റ​ഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!