കോന്നി വി കോട്ടയത്ത്‌ തോട്ടില്‍ വീണു കാണാതായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി .കോന്നി വി കോട്ടയം. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കഴിഞ്ഞ ദിവസം വീടിനു മുന്നിലെ തോട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതെയായത്.ഇന്നലെ രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത മൂക്കൻ വിള-കൊല്ലൻപടി തോട്ടിലേക്ക് നോക്കി കുരയ്ക്കുന്നതു കണ്ടാണ് സംശയം തോന്നിയത്. തുടര്‍ന്നാണ് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോന്നിയില്‍ നിന്ന് ഫയര്‍ ഫോ ഴ്സും പോലീസും സ്ഥലത്ത് എത്തി .കുഞ്ഞിനെ കാണാതായതെന്നു സംശയിക്കുന്ന തോടിന് താഴെ മുപ്രമൺ തോട് പടിക്കൽ ഫയർ ഫോഴ്സ് വല കൊട്ടിയിട്ടിയിരുന്നു .ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നു .ഇന്ന് രാവിലെ കുഞ്ഞു വീണ തോടിന്റെ താഴെ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!