Trending Now

ലണ്ടൻ ജനതയ്ക്ക് ഐക്യദാർഢ്യം: ഈഫൽ ടവർ ഇരുട്ടിലാകും

Spread the love

 
ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച ലണ്ടന് ഐക്യദാർഢ്യമറിയിച്ച് പാരിസിലെ ഈഫൽ ടവർ ഇരുട്ടണിയും. തിങ്കളാഴ്ച ഈഫൽ ടവറിലെ ലൈറ്റുകൾ ഓഫാക്കുമെന്ന് പാരിസ് മേയർ ആന് ഹിദാൽഗോ അറിയിച്ചു. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.
ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഏഴു പേരാണ് കൊ​ല്ല​പ്പെ​ട്ടത്. മൂ​ന്ന് അ​ക്ര​മി​ക​ളെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​ല​ണ്ട​നി​ലെ ല​ണ്ട​ൻ ബ്രി​ഡ്ജി​ലും ബോ​റോ മാ​ര്‍​ക്ക​റ്റി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​റ് ആ​ശു​പ​ത്രി​ക​ളി​ലാ​യി മു​പ്പ​തോ​ളം പേ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ല​ണ്ട​ൻ ബ്രി​ഡ്ജും ല​ണ്ട​ൻ ബ്രി​ഡ്ജ് റെ​യി​ൽ​വെ സ്റ്റേ​ഷ​നും അ​ട​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 2.30 നാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!