Trending Now

സിബി മാത്യൂസ്‌ “നിര്‍ഭയ “വുമായി വരുന്നു :ചാരമായ ചാര കേസ്സില്‍ പുതിയ വെളിപ്പെടുത്തല്‍

 

ഐ എസ് ആർ ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാകുന്നു . സിബി മാത്യൂസ് ഐ. പി. എസ്സിന്‍റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങുന്നു .ഐ എസ് ആര്‍ ഓ ചാര കേസ് വീണ്ടും വിവാദമാകുന്ന തരത്തിലുള്ള ആത്മ കഥയുമായി സിബി മാത്യു ഐ പി എസ് എത്തുകയാണ് .ചാരക്കേസ് കാലത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രീവാസ്തവയെ കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യുറോ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും താനാണ് അറസ്റ്റ് ചെയാതിരുന്നതെന്ന് സിബി മാത്യുസ് ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട് .വിവാദങ്ങൾനിറഞ്ഞ ഈ ആത്‌മകഥ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കും
ഡോ. സിബി മാത്യൂസ് ഐ. പി. എസ്സിന്റെ ”നിര്‍ഭയം: -ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍” ജൂണ്‍ 10ന് വെകുന്നേരം 4 .30 നു തിരുവനന്തപുരം പ്രസ് ക്ളബ്‌ ഹാളിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പ്രകാശനംചെയ്യും . പുസ്തകം ഏറ്റുവാങ്ങുന്നത് സുഗതകുമാരിയാണ് .കേരളീയ ജീവിതത്തെ ഇളക്കി മറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഓഫീസറുടെ തുറന്നെഴുത്തുകളാണ് ഈ പുസ്തകമെന്ന് ഗ്രീൻ ബുക്സ് വാർത്താക്കുറിപ്പിൽ അറിയിയിച്ചു .
ജൂണ്‍ 10 മുതല്‍ കേരളത്തിലെ പ്രമുഖ പുസ്തകശാലകളില്‍ നിന്നും ”നിര്‍ഭയം” ലഭിക്കും.
വില: 310.00 രൂപ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!