അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാര്‍ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നല്‍കിയിരിക്കുന്ന പേര്.
കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടതെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. 1,377 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്റിമീറ്റര്‍ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാന്‍ ഒരുക്കുക. മണിക്കൂറില്‍ 7.24 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാകും പേടകം സഞ്ചരിക്കുക.