Trending Now

ഇവളുടെ പേര് വാക്ക്…. നമ്മുടെ ഗവി

കാടിന് നടുവിലെ ഈ കൊച്ചു സുന്ദരിക്ക് പേര് ഗവി .ഗവി എന്നാല്‍ വാക്ക് എന്നാണ് അര്‍ഥം .കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പ ക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാ ട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായ ലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാ ണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അ തുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി.
ബിജു മേനോനും കുഞ്ചാ ക്കോ ബോബനും ഓര്‍ഡനറി ബസ് കയറിപ്പോയ മനോഹര ഭൂമി. അവിടേക്കാപത്തനംതിട്ട ജില്ലയിലെ വണ്ടിപ്പെരിയാറില്‍നി ന്ന് തെക്കുപടിഞ്ഞാറായി 28 കി.മീ മാറിയാണ് ഗവി. അതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് കുമളിയില്‍ നിന്നും രാവിലെ 5.45നും ഉച്ചയ്ക്ക് 1.20നും പത്തനംതി ട്ടക്ക് പുറപ്പെടുന്ന ബസ്സില്‍ കയറി ഗവിയില്‍ എത്താംതിരുവനന്തപുരം, കൊല്ലം ജില്ലകളി ല്‍നിന്ന് വരുന്നവര്‍ പുനലൂര്‍ വഴിയോ അടൂര്‍ വഴിയോ പത്തനംതിട്ടയില്‍ എത്തുക. മറ്റു വടക്ക ന്‍ ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ടയില്‍ എത്തി രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നും ഉള്ള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഗവിയില്‍ എത്താം. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിക്കുള്ള യാത്ര അത്യന്തം രസകരമായ അനുഭവമാണ്. കുന്നും താഴ്വാരങ്ങളും വെള്ള ച്ചാട്ടങ്ങളും പുല്‍മേടുകളും ഡാമുകളും കാടും ഒക്കെ താണ്ടി നാലര മണിക്കൂര്‍ യാത്ര ചെയ്താ ല്‍ ഗവിയിലെത്താം.

കേരള വനം വികസന കോര്‍പറേഷന്‍ ഇ ക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഇ വിടേക്ക് ദിവസം 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശരാശരി 700 പേര്‍ ഗവി യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നുണ്ട്. വനം വകുപ്പിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഗവിയിലേക്കു പ്രവേശനം അനുവദിക്കില്ല. വനം വകുപ്പിന്‍റെയോ കേരള വനം വികസന കോര്‍പറേഷന്‍റെയോ ടൂറിസം പ്രോഗ്രാമില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. സ്വകാര്യ വാഹനങ്ങള്‍ ക ടത്തിവിടില്ല. ഗവിയിലേക്ക് എത്തിച്ചേരുവാന്‍ മ റ്റൊരു എളുപ്പ മാര്‍ഗ്ഗം പത്തനംതിട്ടയില്‍ നിന്നും കുമളിയില്‍ നിന്നും ഗവി വഴി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസ്സാണ്. ദിവസേന രണ്ട് സര്‍വീസുകളാണ് ഗവി വഴി കടന്നു പോകുന്നത്.കാനനഭംഗിയും മറ്റും അനുഭവിച്ചറിയണമെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് തന്നെ യാത്ര ആ രംഭിക്കണം. പത്തനംതിട്ടയില്‍ നിന്നും പുറ പ്പെട്ട് ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി എന്നീ സ്ഥലങ്ങള്‍ കഴിയുമ്പോള്‍ വനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ നിന്നും കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്‍റെ ഭാഗങ്ങളായ സ്ഥലങ്ങള്‍ കടന്ന് കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകള്‍ കടന്നാണ് ഗവിയി ല്‍ എത്തുക. ഡാമുകള്‍ക്ക് മുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്ര കൗതുകമു ണര്‍ത്തുന്നതാണ്.മനുഷ്യനും വന്യമൃഗങ്ങളും പരസ്പരം തിരിച്ചറിഞ്ഞ് പെരുമാറുന്നതാണ് ഗവിയുടെ ജീവതാളം. ഗവിയുടെ സൗന്ദര്യമാസ്വദിക്കാനെത്തുന്ന സന്ദര്‍ശകരെയും കാട്ടില്‍ ഈറ്റ ശേഖരിക്കാനെത്തുന്ന ആദിവാസികളെയും ശ്രീലങ്കന്‍ തമിഴരെയും വന്യമൃഗങ്ങള്‍ക്ക് നേരത്തെ തന്നെ പരിചയമുണ്ടെന്ന ഭാവത്തിലാണ് അവയുടെ പെരുമാറ്റം. മൂഴിയാര്‍, ആനത്തോട്, പമ്പ, കക്കി, ഗവി തുടങ്ങിയ ഡാമുകള്‍ വഴിയിലുടനീളം നല്‍കുന്നത് അതിമനോഹരമായ ദൃശ്യവിരുന്നാണ്. കക്കി ഡാമിന്‍റെ എതിര്‍വശത്തേക്ക് നോക്കിയാല്‍ പച്ചപ്പും മൂടല്‍മഞ്ഞും ചേതോഹരമായി വിലയിക്കുന്ന കാഴ്ച കാണാം. കുന്നിന്‍ മുകളില്‍ നിന്നാല്‍ അങ്ങകലെ മറ്റൊരു കുന്നിന്‍റെ ചരുവില്‍ പൊന്നമ്പലമേടും ശബരിമലയുമൊക്കെ കാണാന്‍ സാധിക്കും. മഞ്ഞും വെള്ളവും ഇണ ചേരുന്ന മനോഹരമായ ചെറുതടാകം ഗവിയുടെ ഉള്‍വനത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. അവിടെയുള്ള തുഴ വഞ്ചികളില്‍ തുഴഞ്ഞുല്ലസിക്കാന്‍ അനുവാദമുണ്ട്. തുഴഞ്ഞു തുഴഞ്ഞ് മുന്നോട്ടുപോയാല്‍ അക്കകാടിനുള്ളിലെ കന്യകയെപോലെ ശുദ്ധമായ തെളിവെള്ളം നിപതിക്കുന്ന വെള്ളച്ചാട്ടമായി. കാട്ടിലെ ഔഷധസസ്യങ്ങളുടെ സത്തയും ഉറവയുടെ ശു ദ്ധതയുമായി പതഞ്ഞുവരുന്ന ഈ നീര്‍പ്രവാഹം മനസ്സിനും ശരീരത്തിനും പാപമുക്തിയും ഉണര്‍ വും നല്‍കും.

ഏറെയൊന്നും പറഞ്ഞുകേട്ടിട്ടില്ല ഗവിയുടെ സൗന്ദര്യം. ഇവിടെയുണ്ടായിരുന്ന ഏലക്കാടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. എണ്‍പതുക ളുടെ ആദ്യം ശ്രീലങ്കയില്‍ നിന്ന് കുടിയിറക്കിയ തമിഴരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയി ലെയും തൊഴിലാളികളിലധികവും. ഇവരുടെ നാടാണ് ഗവി. പതിറ്റാണ്ടുകളായി ഗവി മേഖലയി ലുള്ള ശ്രീലങ്കന്‍ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോ ര്‍പറേഷന്‍ നിയന്ത്രിത വിനോദ സഞ്ചാരം അനു വദിച്ചിരിക്കുന്നത്.പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.

കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നുണ് യാത്ര.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു