സൗത്ത് ഫ്‌ളോറിഡ: കലാസ്വാദകര്‍ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്‌ചോറിഡയില്‍ ആഘോഷമായി മാറി.നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികള്‍ക്കു മൂന്നര മണിക്കൂര്‍ മനം നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ള ചേരുവകള്‍ നിറഞ്ഞതായിരുന്നു..
നൃത്ത ഹാസ്യ – ഗാന സമന്വയമായി വേദി തകര്‍ത്താടിയ കലാകാരന്മാര്‍ക്കു കയ്യടികളോടെയാണ് കാണികള്‍ ആവേശം നല്‍കിയത്. ദിലീപ് – പിഷാരടി ധര്‍മജന്‍ കൂട്ടുക്കെട്ടിന്‍റെ മികവില്‍ ഹരിശ്രീ യൂസഫ് , സുധീര്‍ പറവൂര്‍ , ഏലൂര്‍ ജോര്‍ജ് , കൊല്ലം സുധി , സുബി സുരേഷ് എന്നിവര്‍ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തിയപ്പോള്‍, സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങളും , ഡയലോഗുകളുമായി റിമി ടോമി വേദി കൈയടക്കി. കാവ്യാ മാധവനും, നമിതാ പ്രമോദും, സൗത്ത് ഫ്‌ലോറിഡയിലെ യുവ ഡാന്‍സേര്‍സും പ്രശസ്ത കൊറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ മികച്ച അവതരണത്തില്‍ ചുവടുകള്‍ വെച്ച നൃത്തങ്ങള്‍ കാണികളെ ഹരം കൊള്ളിച്ചു.
ഷോ സംവിധായകന്‍ നാദിര്‍ഷ സകലകാലാവല്ലഭനായി നൃത്ത ഹാസ്യ – ഗാന രംഗങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ ഗായകനായ സഹോദരന്‍ സമദ് തകര്‍പ്പന്‍ ഗാനങ്ങളുമായി വേദി കയ്യടക്കി. പിന്നണിയില്‍ പ്രവര്‍ത്തിച്ച ടീം മാനേജര്‍ റോഷന്‍ ചിറ്റൂരും, സൗണ്ട് എഞ്ചിനീയര്‍ അനില്‍ കുമ്പനാടനും , ഓര്‍ക്കസ്ട്ര ശരത് എന്നിവരുടെ പ്രവര്‍ത്തനമികവും ഷോയുടെ വിജയത്തിന് കാരണമായി.
വേദിയിലേക്ക് അവിചാരിതമായി കടന്നെത്തിയ പ്രശസ്ത നായിക മമ്ത മോഹന്‍ദാസ് കാണികള്‍ക്കു വിസ്മയമായി . രഞ്ജന വാര്യര്‍, രസ്മി സുനില്‍ എന്നിവരുടെ ശിഷ്യരാണ് നൃത്തരംഗങ്ങളില്‍ നായികമാര്‍ക്കൊപ്പം ചുവടുവെച്ചത് .
സ്റ്റാര്‍ എന്റര്‍ടൈന്റ്‌മെന്റിന്റെ ഗ്രൂപ്പിന്റെ ബാനറില്‍ മാത്യു വര്‍ഗീസ് , സുനില്‍ തൈമറ്റം , ജോജി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് സൗത്ത് ഫ്‌ലോറിഡയില്‍ ദിലീപ് ഷോ ഒരുക്കിയത് . ഷോ വിജയമാക്കിയ ഏവര്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.
BooktOrip.com, സൗത്ത് ഡേഡ് ടയോട്ടാ, മദ്രാസ് കാറ്ററിങ് & ഇവന്‍റ് പ്രൊഡക്ഷന്‍ എന്നിവര്‍ മെഗാ സ്‌പോണ്‍സേര്‍സും, ജോസ് തോമസ് സി.പി.എ, ജോര്‍ജ് ജോസഫ് മാസ്സ് മ്യൂച്വല്‍, മായാ ഫിസിക്കല്‍ തെറാപ്പി, ഹോംലാന്‍ഡ് റിയാല്‍റ്റി കോര്‍പ്പറേഷന്‍, ചാന്‍സ് ഫാര്‍മസി പ്ലസ് ,ബില്‍ഡേലി ഇന്‍ഷുറന്‍സ് , ഫെയ്ത് ഹോളിഡേയ്‌സ്, എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരുമായിരുന്നു.
സാജന്‍ കുര്യന്‍ ,മാത്യു കിഴക്കേടം, ഷീലാ ജോസ്, ബിജു ആന്‍റണി , സജില്‍ ജോസഫ് , സജോ പെല്ലിശേരി, ബിനു പാപ്പച്ചന്‍ , ബിജു ഗോവിന്ദന്‍കുട്ടി , സാബു മത്തായി, കണ്ണന്‍ ,ജോസ് എന്നിവര്‍ പിന്നണിയില്‍ ഷോയുടെ വിജയത്തിന് നേതൃത്വം നല്‍കി.