Trending Now

കാന്‍ബറയിലെ ഇടുക്കിക്കാരി കണക്കിന്റെ നെറുകയില്‍


കാന്‍ബറാ: കാന്‍ബറ ആല്‍ഫ്രഡ് ഡീക്കിന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്റര്‍നാഷണല്‍ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു.
കാന്‍ബറയില്‍ ഫിലിപ്പില്‍ താമസിക്കുന്ന ഇടുക്കി തടിയന്പാട് വെട്ടുകല്ലാം കുഴിയില്‍ റോയിയുടെയും റോസ് മേരിയുടെയും മകളായ ബ്രിന്‍ഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി. 2016ല്‍ ഓസ്‌ട്രേലിയായിലെത്തിയ ബ്രിന്‍ഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച് കണക്കിലുള്ള പ്രാവിണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ബ്രിന്‍ഡാ ഒന്‍പതാം ക്ലാസുവരെ ഇടുക്കി കരിന്പന്‍ സെന്റ് തോമസ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഓസ്‌ടേലിയായിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നടത്തിയ ഓണ്‍ലൈന്‍ മല്‍സരത്തില്‍ ഓരേ സംസ്ഥാനത്ത് നിന്നും വീണ്ടും തെരഞ്ഞെടുത്ത അഞ്ചുപേരില്‍ നിന്നുമാണ് ബ്രിന്‍ഡാ ഒന്നാമത് എത്തുന്നത്. വിജയിയുടെ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും ജൂണില്‍ നല്‍കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ബ്രിന്‍ഡായെ അറിയിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു