Trending Now

ഫൊക്കാന വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു

 

ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ മെയ് 12-നു വെള്ളിയാഴ്ച 7 മണിയോടുകൂടി ക്യൂന്‍സിലുള്ള കേരളാ കിച്ചന്‍ റെസ്റ്റോറന്റില്‍ വച്ചു മാതൃദിനം സമുചിതമായി ആചരിച്ചു. ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ യോംഗം ആരംഭിച്ചു. ഡോ. സ്മിതാ പിള്ള മുഖ്യാതിഥിയായിരുന്നു. അമ്മമാരുടെ ത്യാഗം കഠിനാധ്വാനം, സ്‌നേഹം എന്നിവയെപ്പറ്റി ഊന്നിപ്പറയുകയും മാതൃസ്‌നേഹത്തെ പ്രതിപാദിക്കുന്ന കവിത ചൊല്ലുകയും ചെയ്തു. മോരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് മീറ്റിംഗ് ആരംഭിച്ചത്.

ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍മാന്‍ ലീല മാരേട്ട്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, പ്രൊഫസര്‍ എന്‍.പി. ഷീല, ബോര്‍ഡ് മെമ്പര്‍ വിനോദ് കെയാര്‍കെ, നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് മേരി ഫിലിപ്പ്, മെറ്റ് ലൈഫ് സാബു ലൂക്കോസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

മാതൃദിന ആഘോഷമായി അമ്മമാര്‍ക്ക് റോസാ പുഷ്പങ്ങള്‍ വിതരണം ചെയ്യുകയും, കേക്ക് മുറിക്കുകയും ചെയ്തു. മുന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഉഷാ ജോര്‍ജും, ലൈസി അലക്‌സും എം.സിമാരായി പ്രവര്‍ത്തിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!