ഒഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നു konnivartha.com : സംസ്ഥാന സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹറിൽ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. അപേക്ഷകർ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ഒക്ടോബർ 10നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42. സ്റ്റെനോഗ്രാഫർ, അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം konnivartha.com : കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം. ഫിസിക്സ് അദ്ധ്യാപക ഒഴിവ് konnivartha.com…
Read More