സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി

സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി കരംമ്പോള എന്ന ചെറുവൃക്ഷത്തിന്‌ താഴെയ്‌ക്കൊതുങ്ങിയ ശിഖരങ്ങളാണുള്ളത്‌. ഇവയ്‌ക്ക്‌ ചെറിയ ഇലകളാണ് ഉള്ളത്. പഴങ്ങള്‍ക്ക്‌ ചിറകുപോലെയുള്ള അരികുകള്‍ കാണാറുണ്ട്‌.പുളിയും മധുരവും ചേര്‍ന്ന സ്വാദോടു കൂടിയ ഇവ നടുവില്‍ മുറിച്ചാല്‍ നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്‍ ഫ്രൂട്ടെന്ന് വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഈ പഴം വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. മധ്യകേരളത്തില്‍ തോടാപുളിയെന്ന് വിളിക്കുന്ന സ്വര്‍ണ നിറത്തോട് കൂടിയ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സലാഡിലും മറ്റു വിഭവങ്ങളോടൊപ്പവും ഇവ ഉപയോഗിക്കാം. വൃക്കയില്‍ കല്ലുണ്ടാക്കുന്ന ഓക്‌സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നേരത്തെ സ്റ്റോണ്‍ വന്നിട്ടുള്ളവര്‍ ഇത് ഒഴിവാക്കണം. മലേഷ്യ, ശ്രീലങ്ക, ഇന്ത്യോനേഷ്യ ഇവയിലേതെങ്കിലുമാവാം ജന്മദേശമെന്ന്‌ കരുതപ്പെടുന്നു. സോഡാപുളി , വൈരപ്പുളി എന്നീ പേരുകളിൽ അറിയപ്പെടുന്ന ചതുരപ്പുളി കേരളത്തിൽ സമൃദ്ധമായി വളരുന്ന ഒരു പുളി വർഗമാണ്. പാവങ്ങളുടെ മുന്തിരി എന്നും ഇതിനു വിളിപ്പേരുണ്ട് . അഞ്ചു…

Read More