konnivartha.com: :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച് 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികൾ ആണ് ഇനി പൂർത്തീകരിക്കാനുള്ളത് ഇതിൽ റിറ്റൈനിങ് വാൾ ഫെബ്രുവരി 2 ന് അകവും ഫില്ലിംഗ് ജോലികൾ 20 ന് മുൻപും തീർക്കാൻ ധാരണയായി. അപ്രോച് കോൺക്രീറ്റ് 25 ന് അകം നടക്കും. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്നും നിർമ്മിക്കും.മാർച്ച് 10 ന് മുൻപായി പാലത്തിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുവാൻ തീരുമാനം ആയി യോഗത്തിൽ അഡ്വ. കെ യു.ജനീഷ് കുമാർ…
Read More