പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് പ്രത്യേക ശ്രദ്ധ നല്‍കി ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും, 2.48 കോടി രൂപ മുടക്കി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും മുന്‍നിരയിലെത്തിക്കാന്‍ വിവിധ കര്‍മ്മ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. സീതത്തോട്ടില്‍ ഷോപ്പിംഗ് കോംപ്ലക്സ് കുറഞ്ഞത് അന്‍പത് വര്‍ഷം മുന്നില്‍ കണ്ടുള്ള വീക്ഷണത്തോടെയാണ് നിര്‍മിക്കുന്നതെന്ന്് അറിയുന്നതില്‍ സന്തോഷമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷ നവ കേരളം എന്ന പരിപാടി കുടുംബ ശ്രീയുമായി ബന്ധപ്പെട്ട് ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. സ്ത്രീ സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റമാണ് ഇതിലൂടെ…
Read More