konnivarha.com: പൈറസി മൂലം സിനിമാ വ്യവസായം പ്രതിവർഷം 20,000 കോടി രൂപ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ, രാജ്യത്തെ സിനിമാ പൈറസി തടയാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചു. ഈ വർഷത്തെ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് 1952ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം പാസാക്കിയതിന് ശേഷം, പൈറസിക്കെതിരായ പരാതികൾ സ്വീകരിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പൈറേറ്റഡ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇടനിലക്കാർക്ക് നിർദേശം നൽകുന്നതിനുമായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോഡൽ ഓഫീസർമാരുടെ വ്യവസ്ഥാപിത സംവിധാനം സ്ഥാപിച്ചു. പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാൻ നിലവിൽ വ്യവസ്ഥാപിത സംവിധാനമേതുമില്ല. ഇന്റർനെറ്റിന്റെ വ്യാപനവും മിക്കവാറും എല്ലാവരും സൗജന്യമായി സിനിമാ ഉള്ളടക്കം കാണാൻ താൽപ്പര്യപ്പെടുന്നതിനാലും സിനിമാ പൈറസിയും കുതിച്ചുയർന്നു. മേൽപ്പറഞ്ഞ നടപടി പൈറസിയുടെ കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ഉടനടി നടപടി സ്വീകരിക്കാൻ അനുവദിക്കുകയും…
Read More