സഹായവുമായി ചിറമേൽ ട്രസ്റ്റ്‌ കോന്നി സ്നേഹാലയത്തിൽ  ഭക്ഷണ സാധനങ്ങൾ നൽകി

  konnivartha.com : ചിറമേൽ ചാരിറ്റിബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചിറമേൽ അച്ഛന്റെ ഹംഗർ ഹണ്ട് പദ്ധതിയിൽ കോന്നി ഇ.എം.എസ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തെ ഉൾപ്പെടുത്തുകയും അതിന്റെ ഭാഗമായി ജില്ലാ കോ ഓർഡിനേറ്റർ പ്രൊഫസർ മാമൻ സക്കറിയ സ്നേഹാലയത്തിലെത്തി കിടപ്പു രോഗികൾക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകുകയും ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ ശ്യാം ലാൽ, സെക്രട്ടറി ശശികുമാർ, ഭരണസമിതി അംഗങ്ങളായ രാജേഷ് കുമാർ, ബിജു ഇല്ലിരിക്കൽ, രംഗനാഥൻ, തുടങ്ങിയവർ പങ്കെടുത്തു.

Read More