konnivartha.com : ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷൻസിനു വേണ്ടി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം.ചിത്രത്തിൻ്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു വരെ ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് സമം അവതരിപ്പിക്കുന്നത്.ബാബു തിരുവല്ല പറയുന്നു. നിമ്മി ജോർജിനും (ഷീലു എബ്രഹാം)മകൾ അന്നയ്ക്കും(കൃതിക പ്രദീപ് ) ഒരു അമ്മയ്ക്കും മകൾക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്.ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ…
Read More